റെയില്‍വേയിൽ സ്പോര്‍ട്സ് ക്വാട്ട അവസരം.

Share:

സൌത്ത് സെന്‍ട്രൽ റെയില്‍വേയിൽ കായിക താരങ്ങള്‍ക്ക് അവസരം.

വിവിധ ഇനങ്ങളിലായി 21 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളാണ്.

ശമ്പള സ്കെയില്‍: 5200-20200 രൂപഗ്രേഡ് പേ 2000/1900 രൂപ

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സും ഐ. ഐ ഐ യും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്സും തത്തുല്യം.

കായിക നേട്ടങ്ങള്‍: ലോകകപ്പ്(ജൂനിയര്‍/സീനിയര്‍), ലോക ചാമ്പ്യന്‍ഷിപ്പ്(ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ഗെയിംസ്(സീനിയര്‍), കോമണ്‍ വെല്‍ത്ത് ഗെയിംസ് (സീനിയര്‍) എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം. അല്ലെങ്കില്‍ കോമണ്‍ വെല്‍ത്ത് ചാമ്പ്യന്‍ ഷിപ്പ് (ജൂനിയര്‍/സീനിയര്‍), ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പ്/ഏഷ്യന്‍ കപ്പ്, സാഫ് ഗെയിംസ് (സീനിയര്‍), വേള്‍ഡ് റെയില്‍ വേസ് ചാമ്പ്യന്‍ ഷിപ്പ് എന്നിവയില്‍ ഒന്നിൽ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കില്‍ ദേശീയ ചാമ്പ്യന്‍ ഷിപ്പിൽ (സീനിയര്‍/യൂത്ത്/ജൂനിയര്‍) കുറഞ്ഞത് മൂന്നാം സ്ഥാനം അല്ലെങ്കില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കിൽ ഓള്‍ ഇന്ത്യ ഇന്‍റ൪ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പിൽ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കിൽ ഫെഡറേഷ കപ്പ് (സീനിയര്‍) ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം.

പ്രായം: 2018 ജനുവരി ഒന്നിന് 18-25 വയസ്. വയസിളവ് ഉണ്ടായിരിക്കില്ല.

അപേക്ഷാ ഫീസ്‌: എസ്.സി, എസ്.ടി വിഭാഗക്കാര്‍, വിമുക്ത ഭടന്മാര്‍, അംഗപരിമിത൪, വനിതകള്‍, മറ്റ് പിന്നോക്ക വിഭാഗക്കാ൪ എന്നിവര്‍ക്ക് 250 രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയും.

അപേക്ഷാ ഫോമിന്‍റെ മാതൃകക്ക് : www.scr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 27

Share: