ഫെസിലിറ്റേറ്റര്‍; അപേക്ഷ ക്ഷണിച്ചു

Share:
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ പഠനമുറി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കി പഠനകാര്യത്തില്‍ സഹായിക്കുക, പഠന സാമഗ്രികള്‍ വിതരണം ചെയ്യുക, ലഘുഭക്ഷണം നല്‍കുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ലൈബ്രറി തുടങ്ങിയ അധിക സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിലെ വഞ്ചിയോട്, കൊച്ചരിപ്പ, വില്ലുമല, കുഴവിയോട്, കുരിയോട്ടുമല, ആലപ്പുഴ ജില്ലയിലെ ചെന്നാട്ട് കോളനി, കളപ്പുരയ്ക്കല്‍ പട്ടികവര്‍ഗ കോളനി എന്നീ പട്ടികവര്‍ഗ സങ്കേതങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കോളനികളിലെ സേവന സന്നദ്ധതയുള്ളതും ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാരില്‍ ബിരുദാനന്തര ബിരുദം, പ്ലസ് ടൂ യോഗ്യതയുള്ളവരേയും പരിഗണിക്കും. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് 15 നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, പുനലൂര്‍-691305 വിലാസത്തില്‍ നല്‍കണം. പ്രതിമാസ ഓണറേറിയം 15000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
Share: