വാക്ക് ഇൻ ഇൻറർവ്യൂ

Share:

കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇൻറർവ്യൂ വിന് പങ്കെടുക്കണം.

മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ഫോണ്‍: 0497 2771300, 9645106654, 9447237812.

Share: