വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ 571 ഒഴിവുകള്‍

249
0
Share:

സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി 571 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ നമ്പര്‍: CWC/1-Manpower/DR/Rectt/2019/01.

1. മാനേജ്മെന്റ് ട്രെയിനി(ജനറല്‍):

യോഗ്യത : പേഴ്സണല്‍ മാനേജ്മെന്റ്/ ഹ്യൂമന്‍ റിസോഴ്സ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍/ മാര്‍ക്കറ്റിങ് മാനേജ്മെന്റ്/ സപ്ലൈ ചെയിന്‍ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ബിരുദം.

2. മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കല്‍):

യോഗ്യത : ഫസ്റ്റ് ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ (എന്റമോളജി/ മൈക്രോബയോളജി/ ബയോ കെമിസ്ട്രി/ സുവോളജി (എന്റമോളജി)യില്‍ ബിരുദാനന്തര ബിരുദം. വേര്‍ഹൗസിങ് ആന്‍ഡ് കോള്‍ഡ് ചെയിന്‍ മാനേജ്മെന്റിലോ ക്വാളിറ്റി മാനേജ്മെന്റിലോ പി.ജി.ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍):
യോഗ്യത : സിവില്‍ എന്‍ജിനീയറിങ് ബിരുദം.
4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍):
യോഗ്യത : ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിര…ബിരുദം.
5. അക്കൗണ്ടന്റ്:
യോഗ്യത : ബി.കോം./ബി.എ. കൊമേഴ്സ്/ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്റ്സ്/ എസ്.എ.എസ്. അക്കൗണ്ടന്റ്സ് (ഇന്ത്യ…ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പ്), ഇന്‍ഡസ്ട്രിയല്‍/കമേഴ്സ്യല്‍/ ഡിപ്പാര്‍ട്ട്മെന്റല്‍ അക്കൗണ്ട്സ് ഓഡിറ്റിങ്ങിലും മെയിന്റെനിങ്ങിലും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
6. സൂപ്രണ്ട് (ജനറല്‍):
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.
7. ജൂനിയര്‍ സൂപ്രണ്ട്:
യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
8. ഹിന്ദി ട്രാന്‍സ്ലേറ്റര്‍:
യോഗ്യത : ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം (ഹിന്ദി ബിരുദാനന്തര ബിരുദക്കാര്‍ ഇംഗ്ലീഷും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദക്കാർ ഹിന്ദിയും ബിരുദതലത്തില്‍ ഒരു വിഷയമായി പഠിച്ചിരിക്കണം). അല്ലെങ്കില്‍ ഹിന്ദി മാധ്യമത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം.

9. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്:
യോഗ്യത : അഗ്രിക്കള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ സുവോളജി, കെമിസ്ട്രി/ ബയോകെമിസ്ട്രി വിഷയങ്ങളോടെയുള്ള ബിരുദം.
വയസ്സിളവ്: എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന .പ്രായത്തില്‍ ഇളവ് അനുവദിക്കും.
അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് 1000 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് 300 രൂപ.
അപേക്ഷ: www.cewacor.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം…….

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 16
കൂടുതല്‍ വിവരങ്ങള്‍ www.cewacor.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share: