കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്

Share:

തിരുവനന്തപുരം: കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.

50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്.

അപേക്ഷ  ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.

വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in

Share: