ഇംഗ്ലീഷ് പരിശീലനത്തിന് ധനസഹായം

Share:

സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ബി.എസ്.സി നഴ്സിംഗ് പഠനം പൂർത്തീകരിച്ച് രണ്ട് വർഷം പൂർത്തിയായിട്ടില്ലാത്തവര്‍ക്കും, ബി.എസ്.സി നഴ്സിംഗ് നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം.

ഐഇഎൽടിഎസ്, ടിഒഇഎഫ്എൽ, ഒഇടി, എൻസിഎൽഇഎക്സ് എന്നീ ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിനാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നൽകുന്നത്.

www.egrantz.kerala.gov.in പോർട്ടൽ മുഖേനെ ഒക്ടോബർ 31നകം അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

ഫോൺ – 0495 2377786

Share: