കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക നിയമനം

Share:

കോഴിക്കോട് : ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ മാസവേതനാടിസ്ഥാനത്തില്‍ ഓരോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കും.

യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദം, ബിരുദാനന്തര ബിരുദം. പി. എസ്. സി അംഗീകരിച്ച ബി. എഡ്/എം. എഡ് യോഗ്യത അഭികാമ്യം. വെസ്റ്റ്ഹിലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ ഈ മാസം 17 ന് രാവിലെ 11 മണിക്കാണ് ഇന്റര്‍വ്യൂ. അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് എത്തണം.

ഫോണ്‍ : 04952383780.

Share: