കൊമേഴ്‌സ്യല്‍ അപ്രൻറീ സ് ഒഴിവ്

Share:

കാസർഗോഡ് : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രൻറീസുമാരുടെ ഒഴിവ്.
യോഗ്യത:  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം, ഏതെങ്കില്‍ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ.
പ്രായപരിധി : 2023 ജനുവരി ഒന്നിന് 26 വയസ്സ് കവിയാന്‍ പാടില്ല.
പ്രതിമാസ സ്റ്റൈപ്പെൻറ് : 9,000 രൂപ.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍സ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിൻറെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിൻറെ കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് എം.എ.എം ആര്‍ക്കേഡ്, റെയില്‍വേ സ്റ്റേഷന് സമീപം, കാഞ്ഞങ്ങാട് 671315) മാര്‍ച്ച് 28ന് രാവിലെ 11നകം എത്തണം. മുന്‍പ് ബോര്‍ഡില്‍ അപ്രൻറീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ട.
വിവരങ്ങള്‍ക്ക് https://kspcb.keralagov.in ഫോണ്‍ 0467 2201180.

Share: