സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നിയമനം

Share:

സം​സ്​​ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ഒ​ഴി​വു​ള്ള ത​സ്​​തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന​ത്തി​ന്​ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ അ​നു​മ​തി​ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. ത​സ്​​തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്​​ഥി​രം നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കു​മെ​ന്ന്​ ക​ണ്ടാ​ണ്​ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി നി​യ​മ​ന​ത്തി​ന്​ അ​നു​മ​തി​ന​ൽ​കി​യ​ത്.

നി​ല​വി​ലെ ത​സ്​​തി​ക നി​ർ​ണ​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഏ​തെ​ങ്കി​ലും കാ​റ്റ​ഗ​റി​യി​ൽ അ​ധ്യാ​പ​ക​ർ അ​ധി​ക​മെ​ന്ന്​ ക​ണ്ടെ​ത്തി​യ സ്​​കൂ​ളു​ക​ളി​ൽ അ​വ​ർ തു​ട​രുന്നെ​ങ്കി​ൽ ആ ​കാ​റ്റ​ഗ​റി​യി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്താ​ൻ പാ​ടി​ല്ല. അ​ധി​ക​മാ​യി ക​ണ്ടെ​ത്തി​യ അ​ധ്യാ​പ​ക​രെ​യെ​ല്ലാം നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ സ്​​ഥ​ലം​മാ​റ്റി ക്ര​മീ​ക​രി​ക്ക​ണം. ഇൗ ​വ​ർ​ഷ​ത്തെ ത​സ്​​തി​ക നി​ർ​ണ​യം ക​ഴി​ഞ്ഞാ​ൽ ഒ​ഴി​വു​ക​ൾ ഉ​ട​ൻ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.

പി.​എ​സ്.​സി റാ​ങ്ക്​ പ​ട്ടി​ക നി​ല​നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ അ​പേ​ക്ഷ​ക​രാ​യു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​യി​രി​ക്ക​ണം താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തേ​ണ്ട​ത്. ദി​വ​സ​വേ​ത​നാ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മി​ത​രാ​കു​ന്ന പ്രൈ​മ​റി സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 850 രൂ​പ​യും പ്ര​തി​മാ​സം പ​ര​മാ​വ​ധി 24650 രൂ​പ​യും വേ​ത​ന​മാ​യി അ​നു​വ​ദി​ക്കും.

ഹൈ​സ്​​കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 975 രൂ​പ​യും പ്ര​തി​മാ​സം പ​ര​മാ​വ​ധി 29200 രൂ​പ​യും അ​നു​വ​ദി​ക്കും. പാ​ർ​ട്​​ടൈം ഹൈ​സ്​​കൂ​ൾ ഭാ​ഷ അ​ധ്യാ​പ​ക​ർ​ക്ക്​ പ്ര​തി​ദി​നം 675 രൂ​പ​യും മാ​സ​ത്തി​ൽ പ​ര​മാ​വ​ധി 18900 രൂ​പ​യും പ്രൈ​മ​റി സ്​​കൂ​ൾ പാ​ർ​ട്​​ടൈം ഭാ​ഷാ​ധ്യാ​പ​ക​ർ​ക്ക്​ ദി​വ​സം 650 രൂ​പ​യും വേ​ത​ന​മാ​യി അ​നു​വ​ദി​ക്കും.

ത​സ്​​തി​ക നി​ർ​ണ​യം ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ പ​ല സ്​​കൂ​ളു​ക​ളി​ലും ആ​വ​ശ്യ​ത്തി​ന്​ അ​ധ്യാ​പ​ക​രി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ പ​രി​ഗ​ണി​ച്ചാ​ണ്​ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ അ​നു​മ​തി​ന​ൽ​കി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്​ ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും ഇൗ​വ​ർ​ഷ​ത്തെ ത​സ്​​തി​ക നി​ർ​ണ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കൂ.

Share: