ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍, മെയില്‍ മേട്രണ്‍ ഒഴിവുകൾ

Share:

തിരുവനന്തപുരം , വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍, മെയില്‍ മേട്രണ്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ ഏഴിന് രാവിലെ പത്ത് മണിമുതല്‍ അഭിമുഖം നടക്കും. ഏതെങ്കിലും ഉപകരണ സംഗീതത്തില്‍ ബിരുദമോ, ഡിപ്ലോമയോ/തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് പാര്‍ട്ട് ടൈം ഇന്‍സ്റ്റുമെന്റല്‍ മ്യൂസിക് ടീച്ചര്‍ തസ്തികയില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. കാഴ്ചയില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയാണ് മെയില്‍ മേട്രണ് ആവശ്യം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിട്ടറ്റും, നഴ്‌സിങ് യോഗ്യതയുമുള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കണം. ബയോഡേറ്റ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി. കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ടെത്തണം. പ്രായപരിധി നിയമാസുസൃതം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0471 – 2328184, 8547326805.

Share: