സൗജന്യകോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവനത്തിന്റെ കീഴില്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജ്‌, ആരംഭിക്കുന്ന ഇലക്ട്രിഷ്യന്‍ ഡൊമസ്റ്റിക്ക്‌ സൗജന്യകോഴ്‌സിലേയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു.

14 വയസ്സ്‌ തികഞ്ഞ എട്ടാം ക്ലാസ്സ്‌ പാസ്സായവര്‍ക്ക്‌ അപേക്ഷിക്കാം.

അപേക്ഷര്‍ ബിപിഎല്‍ കാര്‍ഡുള്ളവരോ കുടുംബശ്രീ അംഗമോ ആശ്രിതരോ ആയിരിക്കണം. അല്ലാത്തവര്‍ വില്ലേജ്‌ഓഫീസര്‍ നല്‍കുന്ന 50000 വരെയുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷകര്‍ കൊച്ചി കോര്‍പറേഷന്‍, ആലുവ, അങ്കമാലി തൃപ്പൂണിത്തുറ, കളമശ്ശേരി, ഏലൂര്‍, മരട്‌, തൃക്കാക്കര എന്നീ മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായിരിക്കണം. മോഡല്‍ എഞ്ചിനീയറിംഗ്‌ കോളേജിന്റെ അനുബന്ധസ്ഥാപനമായ ഇടപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കു ഐഎച്ച്‌ആര്‍ഡി റീജിയണല്‍ സെന്റിലായിരിക്കും കോഴ്‌സുകള്‍ നടക്കുക.

താല്‌പര്യമുള്ളവര്‍ ജനുവരി 5-നു മുമ്പ്‌ ഇടപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ഐഎച്ച്‌ആര്‍ഡി റീജിയണല്‍ സെന്റര്‍ ഓഫീസുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0484 2337838

Share: