മാറ്റങ്ങൾ മനസ്സിലാക്കാതെ പി എസ് സി

Share:

നി​പ്പാ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​നി​യാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന പോ​ലീ​സ് വ​കു​പ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ/​വു​മ​ണ്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ (കാ​റ്റ​ഗ​റി ന​ന്പ​ർ 653/2017, 657/2017) എ​ന്നി പ​രീ​ക്ഷ​കൾ മാ​റ്റി​വെക്കാൻ പി എസ് സി തീരുമാനിച്ചു. നി​പ്പാ വൈ​റ​സി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക​ളെ​ല്ലാം നി​ർ​ത്തി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് പി​എ​സ്‌​സി​യു​ടെ ന​ട​പ​ടി. പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്നും പി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി.

6,56,058 പേരാണ്​ സിവില്‍ പൊലീസ്​ ഒാഫീസര്‍ പരീക്ഷക്കായി അപേക്ഷിച്ചിരിക്കുന്നത്​. ഇതില്‍ 5,25,352 പേരാണ്​ പരീക്ഷയെഴുതുന്നതിനുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയത്​. ഇതില്‍ തന്നെ 4,65,352 പേരാണ്​ ഹാള്‍ ടിക്കറ്റ്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ എടുത്തിരിക്കുന്നത്​.

മേ​യ്​ 26 ന്​ ന​ട​ത്താൻ തീരുമാനിച്ച സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ പ​രീ​ക്ഷ​ക്ക്​ കൂട്ടത്തോടെ ഹാ​ൾ​ടി​ക്ക​റ്റ്​ ജ​ന​റേ​റ്റ്​ ചെ​യ്ത് ​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ കോപ്പിയടിക്ക് കളമൊരുക്കി എന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.

ഒ​രേ പ​രീ​ക്ഷാ​ഹാ​ളും അ​ടു​ത്തി​രു​ന്ന്​ കോ​പ്പി​യ​ടി​യും ല​ക്ഷ്യ​മി​ട്ട്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ പി.​എ​സ്.​സി ചില നടപടികൾ കൈക്കൊണ്ടു. ഒ​രേ​സ​മ​യം ഹാ​ൾ​ടി​ക്ക​റ്റ്​ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ പി.​എ​സ്.​സി​യു​ടെ സോ​ഫ്​​റ്റ്​​വെ​യ​റി​ൽ മാ​റ്റം വ​രു​ത്തി . ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഹാ​ൾ​ടി​ക്ക​റ്റ്​ നേരിട്ട് ല​ഭ്യ​മാ​ക്കാനും പി എസ് സി നടപടി സ്വീകരിച്ചു.

സി​വി​ൽ പൊ​ലീ​സ്​ ഓഫി​സ​ർ, വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ഓഫി​സ​ർ ത​സ്​​തി​ക​ക​ളി​ലെ പ​രീ​ക്ഷ​ക്ക്​​ കൂ​ട്ട​ത്തോ​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ ത​ര​പ്പെ​ടു​ത്തി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​താ​യു​ള്ള പത്ര വാ​ർ​ത്ത​യെ​തു​ട​ർ​ന്നായിരുന്നു നടപടി.

പ​രീ​ക്ഷാ​കേ​ന്ദ്ര​വും ര​ജി​സ്​​റ്റ​ർ ന​മ്പ​റും നി​ശ്ച​​യി​ക്കു​ന്ന​ത്​ സോ​ഫ്​​റ്റ്​​വെ​യ​ർ ആ​ണെ​ന്നി​രി​ക്കെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ ഹാൾ ടിക്കറ്റ് ജ​ന​റേ​റ്റ്​ ചെ​യ്യാ​നാ​യി പി.​എ​സ്.​സി വെ​ബ്​​സൈ​റ്റി​ൽ പ്ര​വേ​ശി​ച്ചു. കൂ​ട്ട​ത്തോ​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ ജ​ന​റേ​റ്റ്​ ചെ​യ്യു​ന്ന​തി​​െൻറ ഗു​ണം വി​ശ​ദീ​ക​രി​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വാ​ട്ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്​​തു. ഫ​യ​ർ​മാ​ൻ, എ​ൽ.​ഡി.​സി പ​രീ​ക്ഷ​ക​ളി​ൽ ഈ ​വി​ധം ഹാ​ൾ​ടി​ക്ക​റ്റ്​ ചെ​യ്​​ത​തിന്‍റെ ഫ​ല​മാ​യി ജോ​ലി ല​ഭി​ച്ച​തും ശ​ബ്​​ദ​രേ​ഖ​യി​ലു​ണ്ട്. ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച്​ നേ​ര​ത്തേ പി.​എ​സ്.​സി​ക്ക്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ഗ​ണി​ച്ച മ​ട്ടാ​യി​രു​ന്നു. സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലും ത​ട്ടി​പ്പ്​ ന​ട​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം വ​ന്ന​തോ​ടെ​യാ​ണ്​ പി.​എ​സ്.​സി​യു​ടെ അ​ടി​യ​ന്ത​ര നടപടി സ്വീകരിച്ചത്.

ചി​ല കോ​ച്ചി​ങ്​ സെന്‍ററു​ക​ളി​ൽ​നി​ന്ന്​ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രാ​ണ്​ ന്യൂ​ജെ​ൻ ത​ട്ടി​പ്പി​​ന്‍റെ ആ​സൂ​ത്ര​ക​ർ. ഇ​വി​ടെ പ​ഠി​ക്കു​ന്ന​വ​ർ ഒ​രേ​സ​മ​യം പി.​എ​സ്.​സി വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​വേ​ശി​ക്കും. പ്രൊ​ഫൈ​ലി​ൽ ക​യ​റി ഒ​രേ​സ​മ​യം ജ​ന​റേ​റ്റ്​ ബ​ട്ട​ൺ അ​മ​ർ​ത്തു​ന്ന​തോ​ടെ ഏ​ക​ദേ​ശം ഒ​രേ പ​രീ​ക്ഷാ​കേ​ന്ദ്രം ല​ഭി​ക്കു​ക​യും ചെ​യ്യും. രാ​ത്രി​യി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ക്കു​ന്ന​ത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനെക്കുറിച്ചോ അപാകതകൾ ഒഴിവാക്കുന്നതിനെക്കുറിച്ചോ ബന്ധപ്പെട്ടവർ ചിന്തിക്കുന്നില്ല എന്നതാണ് ഉദ്യോഗാർഥികളുടെ ഉറക്കം കെടുത്തുന്നത് .

Share: