സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു

276
0
Share:

കൊച്ചി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള 2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ എട്ടാം ക്ലാസു മുതല്‍ ഉളള വിദ്യാര്‍ഥികളില്‍ നിന്ന്‌ അപേക്ഷ സമര്‍പ്പിക്കുന്നതിന്‌ ജനുവരി 15 വരെ സമയം ദീര്‍ഘിപ്പിച്ചു.

പതിനൊന്നാം ക്ലാസു മുതലുളള കോഴ്‌സുകള്‍ക്ക്‌ യോഗ്യതാ പരീക്ഷയ്‌ക്ക്‌ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്‌ നേടിയിട്ടുളളവര്‍ക്ക്‌ അപേക്ഷിക്കാം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.kmtwwfb.org പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 15 വരെ എറണാകുളം എസ്‌.ആര്‍.എം റോഡിലുളള ജില്ലാ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ 0484-2401632.

Share: