ഡോക്ടർ ഒഴിവ്

എറണാകുളം : തിരുവാണിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നതിനായി വാക്ക് – ഇൻ ഇൻ്റർവ്യൂ നടത്തും. ഇൻറർവ്യൂ ഒക്ടോബർ 16ന് രാവിലെ 10.30 മുതൽ തിരുവാണിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നടക്കും.
എസ്.എസ്.എൽ.സി. ബുക്ക്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബയോഡാറ്റ, പ്രവൃർത്തി പരിചയ സർട്ടിഫിക്കറ്റ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപത്രം തുടങ്ങിയവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും സഹിതമാണ് ഹാജരാകേണ്ടത്.



