ശാ​സ്​​ത്ര ബി​രു​ദ​ധാ​രി​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം

Share:

തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം നേ​ടാ​ൻ ശാ​സ്​​ത്ര ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ ഇപ്പോൾ അപേക്ഷിക്കാം.
ദേ​ശീ​യ സ്​​കി​ൽ ഡെ ​വ​ല​പ്​​മെൻറ് ​ ആ​ൻ​ഡ്​ എ​ൻ​റ​ർ​​പ്ര​ണ​ർ​ഷി​പ്​​ പദ്ധതിയുടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത്​ പാ​പ്പ​നം​കോ​ടു​ള്ള സി.​എ​സ്.ഐ .​ആ​ർ-​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ ഇ​ൻ​റ​ർ ഡി​സി​പ്ലി​ൻ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യാ​ണ്​ തൊ​ഴി​ല​ധി​ഷ്​​ഠി​ത നൈ​പു​ണ്യ വി​ക​സ​ന പ​ഠ​ന-​പ​രി​ശീ​ല​ന​ങ്ങ​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്.

ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന ​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ജൂൺ 16 വരെ അ​പേ​ക്ഷി​ക്കാം.

സി.​എ​സ്.ഐ .​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​:

അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്​​ട്രി​യു​ടെ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ടെ​ക്​​നി​ക്​​സ്. പ​രി​ശീ​ല​നം 24 ആ​ഴ്‌ച .
സീ​റ്റു​ക​ൾ-15.
യോ​ഗ്യ​ത -ബി.​എ​സ്​​സി കെ​മി​സ്​​ട്രി/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ കെ​മി​സ്​​ട്രി/​ഡി​പ്ലോ​മ-​കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്.
പ്രാ​യ​പ​രി​ധി 2017 ജൂ​ൺ 16ന്​ 30 ​വ​യ​സ്സ്​ ക​വി​യ​രു​ത്.
സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്ല.
ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൻറെ കെ​മി​ക്ക​ൽ സ​യ​ൻ​സ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ഡി​വി​ഷ​നാ​ണ്​ നൈ​പു​ണ്യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കാ​ണ്​ പ്രാ​മു​ഖ്യം. മെ​റി​റ്റ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ : 

ഇ​ല​ക്​ട്രോൺ ​, എ​ക്​​സ്​​റേ ടെ​ക്​​നി​ക്​​സ്​ ഉ​പ​യോ​ഗി​ച്ചു​ള്ള മെ​റ്റീ​രി​യ​ൽ​സ്​ കാ​ര​ക്​​റ്റ​റൈ​സേ​ഷ​ൻ.
പ​രി​ശീ​ല​നം 24 ആ​ഴ്ച്ച .
സീ​റ്റു​ക​ൾ-10.
യോ​ഗ്യ​ത: ബി.​എ​സ്​​സി-​ഫി​സി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/ ഡി​പ്ലോ​മ-​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ൻ​സ്​​ട്രു​മെൻറെഷ​ൻ/​സി​റാ​മി​ക്​ എ​ൻ​ജി​നീ​യ​റി​ങ്.
പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്.
കോ​ഴ്​​സ്​ ഫീ​സ്​ 30,000 രൂ​പ. ​സ്​​പോ​ൺ​സേ​ഡ്​-50,000 രൂ​പ.
ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ മെ​റ്റീ​രി​യ​ൽ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി വി​ഭാ​ഗ​മാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 25 ശ​ത​മാ​നം തി​യ​റി​ക്കും 75 ശ​ത​മാ​നം പ്ര​ാേ​ദ​ശി​ക പ​രി​ശീ​ല​ന​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കും.

സി.​​എ​സ്.ഐ .​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ :

സോ​ളി​ഡ്​ സ്​​റ്റേ​റ്റ്​ ഫോ​ർ​മെൻറെഷ​ൻ പ​രി​ശീ​ല​നം-12 ആ​ഴ്​​ച.
സീ​റ്റു​ക​ൾ-10.
യോ​ഗ്യ​ത: ബി.​എ​സ്​​സി മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ​ടെ​ക്​​നോ​ള​ജി/ ഏ​തെ​ങ്കി​ലും ലൈ​ഫ്​ സ​യ​ൻ​സ്​ വി​ഷ​യം/ ഡി​പ്ലോ​മ -കെ​മി​ക്ക​ൽ /ബ​േ​യാ​കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്.
പ്രാ​യ​പ​രി​ധി 30 വ​യ​സ്സ്. കോ​ഴ്​​സ്​ ഫീ​സ്​-15,000 രൂ​പ. സ്​​പോ​ൺ​സേ​ഡ്​-25,000 രൂ​പ.
40 ശ​ത​മാ​നം തി​യ​റി​ക്കും 60 ശ​ത​മാ​നം പ്രാ​ക്​​ടി​ക്ക​ലി​നും പ്രാ​മു​ഖ്യം ന​ൽ​കി​യാ​ണ്​ പ​രി​ശീ​ല​നം.
അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും http://www.niist.res.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 2017 ജൂ​ൺ 16ന​കം കി​ട്ട​ത്ത​ക്ക​വ​ണ്ണം The Administrative offcer, CSIR- National Institute For Interdiscipling Science , Thiruvananthapuram 695019. എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ക​വ​റി​ന്​ പു​റ​ത്ത്​ ‘Skill Development Programme -SSF’ എ​ന്ന്​ എ​ഴു​തി​യി​രി​ക്ക​ണം.

യോ​ഗ്യ​തപ​രീ​ക്ഷ​യു​ടെ മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി ജൂ​ൺ 22ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ജൂ​ലൈ നാ​ലി​ന​കം ഫീ​സ​ട​ക്ക​ണം. കോ​ഴ്​​സു​ക​ൾ ജൂ​ലൈ 10ന്​ ​ആ​രം​ഭി​ക്കും.

Share: