നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

Share:

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീനിയർ അഡ്വക്കേറ്റ്സ് ഗ്രൂപ്പ് , എസ് എ ജി ലോ ഫേർമ് ( SAG Law Firm Ltd ) ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള നിയമ ബിരുദ ധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യു കെ , ഗൾഫ് , ഇറാൻ, ടർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിയമപരമായ കാര്യങ്ങളിലും ബിസിനസ് , വിദ്യാഭ്യാസം , തൊഴിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളിലും ഇന്ത്യയിലുള്ളവർക്ക് നിയമ സഹായം നൽകുന്നതിനും ഓൺലൈൻ നിയമോപദേശം നൽകുന്നതിനും താല്പര്യമുള്ളവർക്കാണ് അവസരം.

നിയമ ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ ജോലി പരിചയവുമാണ് യോഗ്യത.
പേര് , വിലാസം, യോഗ്യത, ഫോൺ , ഇ മെയിൽ, പരിചയം എന്നീ വിവരങ്ങൾ അടങ്ങിയ അപേക്ഷ rajan@saglawfirm.in എന്ന ഇ മെയിലിൽ ഫെബ്രുവരി 28 നകം നൽകണം.

Share: