ഡോ.ജെ. രാജ്‌മോഹൻ പിള്ള രചിച്ച ‘സിദ്ധാർത്ഥൻ’ നോവലിന് വയലാർ സാഹിത്യ പുരസ്ക്കാരം

Share:

പ്രമുഖ വ്യവസായി ഡോ. ജെ. രാജ്‌മോഹൻ പിള്ള രചിച്ച ‘ സിദ്ധാർത്ഥൻ ‘ നോവൽ വയലാർ സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്‌ക്കാരത്തിന് അർഹമായി. ബ്രിട്ടാനിയ ചെയർമാനും സഹോദരനുമായിരുന്ന രാജൻ പിള്ളയുടെ അനുഭവങ്ങളുടെയും അദ്ദേഹം പറഞ്ഞ കഥകളുടെയും അടിസ്ഥാനത്തിൽ രചിച്ച ‘സിദ്ധാർത്ഥൻ’ മനുഷ്യ ജീവിതത്തിൻറെ ആഴങ്ങളിലേക്കും സമസ്യകളിലേക്കും നയിക്കുന്ന അപൂർവ്വ രചനയാണെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.
ജൂലൈ ഏഴിന് വൈകുന്നേരം ആറുമണിക്ക് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൊല്ലം മേയർ അഡ്വ. വി രാജേന്ദ്ര ബാബുവിന് നൽകി ‘സിദ്ധാർത്ഥൻ’ പ്രകാശനം ചെയ്യും.
പാർലമെൻറ് അംഗം എൻ കെ പ്രേമചന്ദ്രൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രൊഫ കെ .പ്രസന്നരാജൻ പുസ്തകപരിചയം നടത്തും.
മുൻ എം പി എൻ പീതാംബരക്കുറുപ്പ് , പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്തു , കരിയർ മാഗസിൻ ചീഫ് എഡിറ്റർ രാജൻ പി തൊടിയൂർ എന്നിവർ ആശംസ പ്രസംഗം നടത്തും.

ജി. ഗോപിമോഹൻ, രാജൻ പിള്ള അനുസ്മരണം നടത്തും. വ്യവസായ പ്രമുഖനും കൊല്ലം പബ്ലിക് ലൈബ്രറി സെക്രട്ടറിയുമായ കെ രവീന്ദ്രനാഥൻ നായർക്ക് ഡോ.രാജ്‌മോഹൻ പിള്ള പുസ്തകം സമർപ്പിക്കും. ചടങ്ങിൽ മീന വസന്ത ഈശ്വര പ്രാർത്ഥന നടത്തും.ഡോ.ജെ . രാജ്‌മോഹൻ പിള്ള സ്വാഗതവും ഉളിയക്കോവിൽ ഉണ്ണികൃഷ്ണൻ നന്ദിയും പറയും.

Share: