ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിത കമ്മീഷൻ പ്രൊപ്പോസസലുകൾ ക്ഷണിച്ചു.

ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയ്യാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മീഷൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ( www.keralawomenscommission.gov.in ). വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

പ്രൊപ്പോസലുകൾ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 01 വൈകുന്നേരം 5 മണി വരെ.

Share: