മദ്രാസ് ഹൈക്കോടതിയില്‍ ബിരുദധാരികള്‍ക്ക് അവസരം: 573 ഒഴിവുകള്‍

Share:

വിവിധ തസ്തികകളിലെ 573 ഒഴിവുകളിലേക്ക് മദ്രാസ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ്, റീഡര്‍/ എക്‌സാമിനര്‍,സിറോക്‌സ് ഓപ്പറേറ്റര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ

ഒഴിവുകളുടെ എണ്ണം , യോഗ്യത, ശമ്പളം :

അസിസ്റ്റന്റ് – 119 ഒഴിവുകള്‍
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദം
ശമ്പളം: 20,000 – 63,600 രൂപ

റീഡര്‍/ എക്‌സാമിനര്‍ – 142 ഒഴിവുകള്‍
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദം
ശമ്പളം: 19,500 – 62,000 രൂപ

സിറോക്‌സ് ഓപ്പറേറ്റര്‍ – 7 ഒഴിവുകള്‍
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലാ ബിരുദം
ശമ്പളം: 16,600 – 52,400 രൂപ

കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ – 76 ഒഴിവുകള്‍
യോഗ്യത കംപ്യൂട്ടര്‍ സയന്‍സിലോ, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും.

ടൈപ്പിസ്റ്റ് – 229 ഒഴിവുകള്‍
യോഗ്യത: ബിരുദവും തമിഴിലും ഇംഗ്ലീഷിലും സര്‍ക്കാര്‍ അംഗീകൃത ഹയര്‍ ഗ്രേഡ് ടൈപ്പ് റൈറ്റിങ് പരീക്ഷാ വിജയവും.
അപേക്ഷാര്‍ഥികള്‍ കംപ്യൂട്ടര്‍ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. ശമ്പളം: 19,500 – 62,000 രൂപ

പ്രായം: 2019 ജൂലായ് ഒന്നിന് 18നും 30നും മധ്യേ.
mhc.tn.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷാ ഫീസ്: 300 രൂപ
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി – ജൂലായ് 31
കൂടുതല്‍ വിവരങ്ങള്‍ക്ക് mhc.tn.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: