മെഡിക്കല്‍ കോളേജില്‍ നിയമനം
കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് ജൂനിയര്‍ റസിഡന്റ് തസ്തികയിലും എം.ബി.ബി.എസിനൊപ്പം എം.ഡി (ജനറല്‍ മെഡിസിന്) ഉള്ളവര്‍ക്ക് സീനിയര്‍ റസിഡന്റ് തസ്തികയിലും നിയമനം നല്‍കും.
ജൂനിയര്‍ റസിഡന്റിന് 45,000 രൂപയും സീനിയര്‍ റെസിഡന്റിന് 50,000 രൂപയുമാണ് വേതനം. ഉദേ്യാഗാര്‍ത്ഥികളുടെ പ്രായം പരമാവധി 40 വയസ്.
ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, റ്റി.സി.എം.സി രജിസ്ട്രേഷന്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 27 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി കൊല്ലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം.