ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈന്‍/ടെക്‌നോളജിയിലുള്ള ബിരുദവും(നാല് വര്‍ഷം) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ (മൂന്ന് വര്‍ഷം)/ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എന്‍ടിസി/എന്‍എസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 രാവിലെ 10.30 ന് ഗവ.വനിതാ ഐടിഐയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2835987.

ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്

കണ്ണൂര്‍ ഗവ: വനിതാ ഐടിഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്(ഐസിടിഎസ്എം) ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.ഇ/ബി.ടെക്/ഗ്രാജ്വേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഉള്ള ബിരുദം/എന്‍ഐഇല്‍ഐടി എ-ലെവല്‍, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസി/എന്‍ടിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 ന് രാവിലെ 11.30 ന് ഗവ: വനിതാ ഐടിഐയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2835987

Share: