വാര്‍ഡനെ നിയമിക്കുന്നു

Share:

കണ്ണൂര്‍ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള കോളയാട്, വെളിമാനം പ്രീമെട്രിക്ക് ഹോസ്റ്റലിലേക്ക് വാര്‍ഡനെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ബിഎഡും വാര്‍ഡന്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന.

പട്ടികവര്‍ഗ്ഗക്കാരുടെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ മെയ് 29 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 0497 2700357

Tagswarden
Share: