കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

Share:

കോഴിക്കോട് : വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ (മണിയൂർ) കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒന്നാം ക്ലാസ് എം സി എ/ ബി ടെക് കമ്പ്യൂട്ടർ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 21 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2536125

Share: