കമ്പ്യൂട്ടർ പ്രോഗ്രാമർ, അസി. ടെക്നോളജി മാനേജർ

Share:

എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ നിലവിലുണ്ട്. എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഡിസംബർ 29ന് രാവിലെ 10 ന് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു.

ബിടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം / എം സി എ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും കൃഷി അനുബന്ധ മേഖലയിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും നടത്തുന്ന ഇൻറ്ർവ്യൂവിൽ പങ്കെടുക്കാം.

Share: