എം ബി ബി എസ് : എൻ ആർ ഐ ഫീസ് 20 ലക്ഷം. നമുക്ക് പഠിക്കാം; ജോർജിയയിൽ

Share:

-റിഷി പി രാജൻ

ജോർജിയയിൽ പഠിക്കാൻ ഒരുവർഷം ഫീസ് 3.25 ലക്ഷം രൂപ. ലഭിക്കുന്നത് യൂറോപ്യൻ യൂണിയനും ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ കൗൺസിലും അംഗീകരിച്ച സർട്ടിഫിക്കറ്റ് . അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പഠനം. അന്താരാഷ്ട്ര സൗഹൃദം.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്‌. കോഴ്‌സിനുള്ള ഫീസ്‌ ഘടന നിശ്‌ചയിച്ചുവന്നപ്പോൾ . 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റില്‍ 20 ലക്ഷം രൂപയുമാണ്‌ വാര്‍ഷിക ഫീസ്‌. ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശ രാജ്യങ്ങളിൽ പോയി കഷ്ടപ്പെടുന്ന മലയാളി മകന് അല്ലെങ്കിൽ മകൾക്ക് എം.ബി.ബി.എസ്‌. പഠിക്കുവാൻ മറ്റുള്ളവർ നൽകുന്നതിൻറെ നാലിരട്ടി പണം ഫീസായി നൽകണമെന്ന് പറയുമ്പോൾ അതിൽ അനീതിയുണ്ട്.

എന്‍.ആര്‍.ഐ. ക്വാട്ടയില്‍ വര്‍ധിപ്പിച്ചു നല്‍കിയ അഞ്ചു ലക്ഷം രൂപ മെറിറ്റില്‍ പ്രവേശനം നേടിയ ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക്‌ അഞ്ചു ലക്ഷം വീതം സ്‌കോളര്‍ഷിപ്പായി നല്‍കണം. ഇതു പ്രകാരം ഓരോ ബാച്ചിലെയും 15 കുട്ടികള്‍ക്ക്‌ അഞ്ചു ലക്ഷം രൂപയുടെ ഇളവ്‌ ലഭിക്കും. എസ്‌.സി, എസ്‌.ടി. വിഭാഗം വിദ്യാര്‍ഥികളുടെ ഫീസ്‌ സര്‍ക്കാര്‍ വഹിക്കണമെന്നും സമിതി നിര്‍ദേശിച്ചു.
ദേശീയ പൊതു പ്രവേശന പരീക്ഷ(നീറ്റ്‌)യുടെ അടിസ്‌ഥാനത്തില്‍ എല്ലാ സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത്‌ പ്രവേശനപരീക്ഷാ കമ്മിഷണറാണ്‌. മുന്‍വര്‍ഷം വരെ മെറിറ്റ്‌ സീറ്റുകളില്‍ പ്രവേശനപരീക്ഷാ കമ്മിഷണറും മാനേജ്‌മെന്റ്‌ സീറ്റുകളില്‍ മാനേജ്‌മെന്റുമാണ്‌ പ്രവേശനം നടത്തിയിരുന്നത്‌. അതിനാല്‍ ഫീസ്‌ നിരക്കു വ്യത്യസ്‌തമായിരുന്നു. നീറ്റ്‌ നടപ്പാക്കിയതോടെയാണ്‌ എല്ലാ സീറ്റുകളിലേക്കും ഏകീകൃത ഫീസ്‌ നിശ്‌ചയിക്കേണ്ടി വന്നത്‌.
10 ലക്ഷം രൂപയാണ്‌ വാര്‍ഷിക ഫീസായി മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്‌. ഇത്‌ അംഗീകരിക്കാന്‍ ഫീസ്‌ നിര്‍ണയ സമിതി തയാറായില്ല. തങ്ങളുടെ കീഴിലുള്ള നാലു മെഡിക്കല്‍ കോളജുകളില്‍ 85 ശതമാനം സീറ്റില്‍ ഏഴു ലക്ഷം രൂപയും 15 ശതമാനം എന്‍.ആര്‍.ഐ. സീറ്റുകളില്‍ 15 ലക്ഷം രൂപയും വേണമെന്ന്‌ ക്രിസ്‌ത്യന്‍ പ്രൊ ഫഷണല്‍ കോളജ്‌ മാനേജ്‌മെന്റ്‌ ഫെഡറേഷനു കീഴിലുള്ള ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ നിലപാടെടുത്തു. കുറഞ്ഞത്‌ എട്ട്‌ ലക്ഷം രൂപയാണ്‌ എം.ഇ.എസ്‌. ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌ 85 ശതമാനം സീറ്റില്‍ അഞ്ചരലക്ഷം രൂപ താല്‍ക്കാലിക ഫീസായി നിശ്‌ചയിക്കാന്‍ ഫീസ്‌ നിര്‍ണയ സമിതി തീരുമാനിക്കുകയായിരുന്നു. എന്‍.ആര്‍.ഐ സീറ്റില്‍ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഫീസായ 20 ലക്ഷം നിശ്‌ചയിക്കുകയും ചെയ്‌തു.
രണ്ടു മാസത്തിനുശേഷം ഈ ഫീസ്‌ നിരക്ക്‌ സമിതി പുനഃപരിശോധിക്കും. അപ്പോഴേക്കും വരവുചെലവ്‌ കണക്ക്‌ ഹാജരാക്കാന്‍ കോളജ്‌ മാനേജ്‌മെന്റുകളോടു നിര്‍ദേശിച്ചിട്ടുണ്ട്‌. രേഖകള്‍ പരിശോധിച്ച ശേഷം ഫീസ്‌ അന്തിമമായി നിശ്‌ചയിക്കും.
മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷനുമായി കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ കരാര്‍ പ്രകാരം മെറിറ്റ്‌ സീറ്റില്‍ത്തന്നെ വ്യത്യസ്‌ത നിരക്കാണ്‌ ഈടാക്കിയിരുന്നത്‌. ബി.പി.എല്‍/എസ്‌.ഇ.ബി.സി. സീറ്റുകളില്‍ 20 ശതമാനം സീറ്റില്‍ 25,000 രൂപയും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപയും ബാക്കിയുള്ള 35 ശതമാനം മാനേജ്‌മെന്റ്‌ സീറ്റില്‍ 11 ലക്ഷവുമായിരുന്നു ഫീസ്‌. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷം രൂപയായിരുന്നു ഫീസ്‌. ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ക്ക്‌ കീഴിലുള്ള കോളജുകളില്‍ 4.85 ലക്ഷവും എന്‍.ആര്‍.ഐ. സീറ്റില്‍ 13 ലക്ഷവുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫീസ്‌. ജസ്‌റ്റിസ്‌ രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ്‌ നിര്‍ണയ സമിതിയുടെ തീരുമാനം ക്രിസ്‌ത്യന്‍ മാനേജ്‌മെന്റുകള്‍ സ്വാഗതം ചെയ്‌തെങ്കിലും പുതിയ നിരക്കുകള്‍ പോരെന്നും കോടതിയെ സമീപിക്കുമെന്നും എം.ഇ.എസ്‌. അടക്കമുള്ള മറ്റു മാനേജ്‌മെന്റുകള്‍ പ്രതികരിച്ചു.
മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉള്ള പലവിദേശ രാജ്യങ്ങളിലും വളരെ കുറഞ്ഞ തുകയ്ക്ക് എം ബി ബി എസ് പഠനം നടത്താം എന്ന യാഥാർഥ്യം നിലനിൽക്കെയാണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നിരക്കിന് വേണ്ടി കോടതികയറാൻ തയ്യാറെടുക്കുന്നത്.റഷ്യ , ചൈന തുടങ്ങിയ രാജ്യങ്ങൾ വളരെ കുറഞ്ഞ നിരക്കുകളുമായി മുന്നിലുള്ളപ്പോൾ ഏറ്റവും ആകർഷകമായ പദ്ധതിയുമായാണ് ജോർജിയ രംഗത്തുള്ളത്.

കിഴക്കൻ യൂറോപ്പിലെ ജോർജിയയിൽ നിന്നും വളരെ ചുരുങ്ങിയ ചെലവിൽ എം ബി ബി എ സ് പഠനം പൂർത്തിയാക്കാം. ജോർജിയയിൽ എം ബി ബി എസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ ആവശ്യമില്ല. അവിടെ പഠിക്കാൻ ഐ ഇ എൽ ടി എസും വേണമെന്നില്ല.
രാ​ജ്യ​ത്താ​കെ 65,000 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കും 25,000 ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ പ​രീ​ക്ഷ ന​ട​ത്തിയത്. സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ ​കോ​ള​ജു​ക​ളി​ലും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി സം​സ്ഥാ​ന​ത്താ​കെ 4050 എം.​ബി.​ബി.​എ​സ് സീ​റ്റും 840 ബി.​ഡി.​എ​സ് സീ​റ്റു​മാ​ണു​ള്ള​ത്. കേരളത്തിൽ നിന്ന് നീറ്റ് പരീക്ഷ എഴുതിയ ഒരു ലക്ഷത്തിലേറെ കുട്ടികളിൽ 4890 പേർക്കാണ് ഇവിടെ ബി.​ഡി.​എ​സ് / എം ബി ബി എസ്‌ പ്രവേശനം ലഭിക്കുക . അത്തരമൊരു സാഹചര്യത്തിൽ മറ്റുരാജ്യങ്ങളിലെ പഠന സാദ്ധ്യതകളിലേക്ക് അന്വേഷിച്ചിറങ്ങേണ്ട സമയമായി.

പ്ലസ്ടു പഠനത്തിന് ശേഷം പല വിദ്യാർത്ഥികളുടെയും മനസിലെ സ്വപ്നമാണ് എം. ബി. ബി. എസ്. എന്നാൽ അത് എവിടെ പഠിക്കണം എങ്ങനെ പഠിക്കണം എന്നതുമായി ബന്ധപ്പെട്ട് പലർക്കും വലിയ ധാരണ ഉണ്ടായിരിക്കുകയില്ല.

ജോർജിയയിലെ സാമൂഹ്യ പരിഷ്കാരങ്ങൾ വൈദ്യശാസ്ത്രം പ്രാക്ടീസിനു മാത്രമല്ല, മെഡിക്കൽ വിദ്യാഭ്യാസവും ഇണങ്ങിയതാണ്. വളരെ പ്രൊഫഷണൽ അധ്യാപകരും നന്നായി സജ്ജീകരിച്ചിരിക്കുന്നു വിദ്യാഭ്യാസ കോഴ്സുമാണ് ഇവിടെ. ജോർജിയയിലെ 17 സർവ്വകലാശാലകൾ നടത്തുന്ന എം ബി ബി എസ് കോഴ്‌സുകൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിൻറെ (MCI) അംഗീകാരം ലഭിച്ചിട്ടുണ്ട്.

ആതുര സേവനത്തിന്റെ വഴികളിൽ ശാസ്ത്രീയ പഠനത്തിന്റെയും അനുഭവങ്ങളുടെയും കരുത്ത് അനിവാര്യമാണ് ഓരോ ജീവനും വിലപ്പെട്ടതാകയാൽ അതി സൂക്ഷ്മവും ശ്രദ്ധ യായ പരിചരണവും,രോഗ നിർണ്ണയ ശേഷിയും കൈമുതലായുള്ള ഡോക്ടർ മാരെയാണ് സമൂഹം പ്രതീക്ഷിക്കുന്നത് ആ പ്രതീക്ഷയിലേക്ക് ഉള്ള കാൽവെയ്പ്പാണ് എം ബി ബി എസ് പഠനം. ആധുനിക വൈദ്യം (Modern medicine) ശാസ്ത്രത്തില് അധിഷ്ഠിതവും ശാസ്ത്രത്തെ പിന്തുടരുന്നതുമാണ്. മനുഷ്യചരിത്രത്തിലെ ശാസ്ത്രത്തിന്റെ മനുഷ്യനന്മക്കായുള്ള പ്രയോഗത്തിന്റെ ഉജ്ജ്വല ചിത്രമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റേത്. ഇത് എല്ലാ മനുഷ്യരാശിയുടെയും പൊതുസ്വത്താണ്.

ആധുനിക വൈദ്യശാത്രം ഇന്ന് അതിനൂതനമായ ചികിത്സമാർഗങ്ങളാണ് പിന്തുടരുന്നത്.അവയവമാറ്റം ഉൾപ്പെടെ പുത്തൻ ചികിത്സ രീതികൾ അറിഞ്ഞിരിക്കേണ്ടത് മനുഷ്യ വികാസ ഘട്ടത്തിന് അനിവാര്യമാണ് അതിന് ഉതകുന്ന പഠനമാണ് ഓരോ വിദ്യാർത്ഥിയും തേടേണ്ടത്. മെഡിക്കൽ ഡോക്ടറാകാനുള്ള ഏക കോഴ്സാണ് എംബിബിഎസ്. ഫിസിയോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി, ഫാർമകോളജി, പത്തോളജി തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ എം.ബി.ബി.എസിൽ പഠന വിഷയമാണ്. ആറ് വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾ രോഗികളുമായി ഇടപെടുകയും രോഗങ്ങളുടെ പ്രായോഗിക അറിവ് നേടുകയും ചെയ്യുന്നു.ഇതിൽ ഒരു വർഷം ഇന്റൻഷിപ്പാണ്. , എല്ലാ എംബിബിഎസ് പ്രവേശനത്തിനും നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ നിർബന്ധമാണ്.

സമ്പന്നവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്താലും അറിയപ്പെടുന്ന ജോർജിയ, മെഡിക്കൽ പഠനത്തിനുള്ള ഒരു നല്ല കേന്ദ്രമാണ്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾ ജോർജിയയിലെ എംബിബിഎസിനു മാത്രമല്ല ബി.ഡി.എസ്, എംഡി, എംഎസ്, എം ഡി എസ് തുടങ്ങിയ മെഡിക്കൽ ബിരുദങ്ങളും പഠിക്കുന്നു.

ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് എം ബി ബി എ സ് പഠനത്തിന് ജോർജിയ ഒരു പ്രശസ്ത സ്ഥലമായി മാറിയിരിക്കുന്നു. ജോർജിയയിലെ പ്രധാന മെഡിക്കൽ യൂണിവേഴ്സിറ്റികൾ, എംസിഐ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ), ജിഎംസി (ജനറൽ മെഡിക്കൽ കൌൺസിൽ യുകെ), ഇസിഎഫ്എംജി (വിദേശ മെഡിക്കൽ ബിരുദാനന്തര യുഎസ്എയിലെ വിദ്യാഭ്യാസ കമ്മീഷൻ) എന്നിവ യുടെ അംഗീകാരം ലഭിച്ചവയാണ്.. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും W H O യും ലിസ്റ്റ് ചെയ്യ്ത യൂണിവേഴ്സിറ്റി കളിൽ തന്നെ പഠനം നടത്തുക.

ജോർജിയയിൽ പഠന ഭാഷ ഇംഗ്ലീഷ് ആണ്. അത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യും. ജോർജിയയിൽ ഉന്നത മെഡിക്കൽ സർവ്വകലാശാലകളിൽ എംബിബിഎസ് ചെയ്യുമ്പോൾ, വിദ്യാർത്ഥികൾ ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങൾ ആസ്വദിക്കാൻ അവസരം ലഭിക്കും. ഇവിടെ പഠനം ക്ലാസ് മുറികളിലും ലാബുകളിലും മാത്രമല്ല പകരം വിദ്യാർത്ഥികൾക്ക് അവരുടെ പ്രവർത്തനങ്ങ ളിലൂടെ തൊഴിൽ പരിചയം നേടിയെടുക്കാനും കഴിയുന്നു. വിവിധ പ്രവർത്തനങ്ങളിലും പരീക്ഷണങ്ങളിലും പങ്കെടുക്കാനും കഴിയുന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ജോർജിയയിൽ വിദ്യാഭ്യാസം. ജോർജിയയിൽ ലെ ഉന്നത സർവകലാശാലകളിലെ ഹോസ്റ്റലുകളുടെ ജീവിതനിലവാരം മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്. ജോർജിയയി ലെ യൂണിവേഴ്സിറ്റികളിൽ എംബിബിഎസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ആരോഗ്യകരമായ ജീവിതവും സൗ കര്യങ്ങളും ലഭ്യമാകുന്നു.

ജോർജിയയിൽ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടിക്രമം വളരെ ലളിതവും എളുപ്പവുമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടി പന്ത്രണ്ടാം ക്ലാസിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ജോർജിയയിലെ എംബിബിഎസ് പ്രവേശനത്തിനുള്ള അർഹതയുണ്ട് റിസർവ്ഡ് കാറ്റഗറി ക്ക് 40% മാർക്ക് മതിയാകും അതുകൊണ്ടുത്തന്നെ ജോർജിയയിൽ നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ജോർജിയ , ചൈന ,ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ എം ബി ബി എസ് പഠനത്തിനും . ശരിയായ ഫീസ് നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾക്കും careersme@gmail.com എന്ന ഇ മെയിലിൽ ബന്ധപെടുക

Share: