‘ചീഫ് എഡിറ്റർ’ : രാജൻ പി. തൊടിയൂർ

“നിങ്ങൾക്കൊരുസ്വപ്നമുണ്ടെങ്കിൽ അത് യാഥാർദ്ധ്യമായിത്തീരും” എന്നു പറഞ്ഞത് എ പി ജെ അബ്ദുൽ കലാം മാത്രമല്ല.
അദ്ദേഹം അത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു; ചരിത്രം പറഞ്ഞുതന്ന യാഥാർഥ്യം.
എം ആർ കൂപ് മേയർ ആവർത്തിച്ചു പറഞ്ഞതും അത് തന്നെയാണ്.
നമ്മൾ വെറുതെ ചിന്തിക്കുന്നതു പോലും ചിലപ്പോൾ യാഥാർഥ്യമായിതീരുന്നത് അനുഭവിച്ചറിയാൻകഴിയും .
എട്ടാം ക്ലാസിലെ ഒരു വാരാന്ത്യദിന കൂട്ടായ്മയിൽ കുട്ടികൾ പാടി . കഥ പറഞ്ഞു. അഭിനയിച്ചു. നൃത്തം വെച്ചു .
പിരിയാറായനേരം ഗോപാലകൃഷ്ണൻ നായർ സാറാണ് അടുത്ത പരിപാടിയെക്കുറിച്ചുള്ള ആശയങ്ങൾ കുട്ടികളിൽ നിന്ന് ശേഖരിച്ചത് .
“നമുക്കൊരു കയ്യെഴുത്ത്മാസിക” തുടങ്ങിയാലോ?’ എന്ന ചോദ്യം, സാർ ആദ്യം അമ്പരപ്പോടെയാണ്കേട്ടത് .
പിന്നീട് അടുത്തു വിളിച്ച്നിർത്തിചോദിച്ചു –
“എന്താ ണ്കൈയ്യെഴുത്തുമാസിക എന്നറിയാമോ ? എവിടുന്നു കിട്ടി ഈആശയം ?”
“നമ്മളെല്ലാം ചേർന്ന്കഥയെഴുതുക , കവിതയെഴുതുക , ചിത്രംവരയ്ക്കുക , ലേഖനമെഴുതുക . പിന്നീടതെല്ലാം ചേർത്ത് ഒരു മാസികയാക്കുക “- ഒറ്റശ്വാസത്തിനു പറഞ്ഞുനിർത്തി .
സാറിന്പിന്നെയും സംശയം .
“ആരിതൊക്കെചെയ്യും ?”
“നമ്മൾ , ഞങ്ങളെല്ലാം “
അദ്ദേഹം ക്ലാസ്സിലെകുട്ടികൾക്കെല്ലാം വിശദീകരിച്ചു . കയ്യെഴുത്ത്മാസിക എന്നാൽ എന്തൊക്കെയാണ് വേണ്ടത് . എങ്ങനെയാണ് രൂപംകൊള്ളുക . അതിൻറെ പിന്നിൽ എന്തുമാത്രം പ്രയത്നം ആവശ്യമുണ്ട് എന്നിവയൊക്കെ വിശദീകരിച്ച ശേഷംതോളിൽ പിടിച്ച്അടുത്ത്നിർത്തി പറഞ്ഞു –
“രാജൻ തന്നെ ചീഫ്എഡിറ്റർ “
കണ്ണുമിഴിച്നോക്കിനിന്നപ്പോൾ ഗോപാലകൃഷ്ണൻ നായർ സാർ ആവർത്തിച്ചു.
“എല്ലാം ശേഖരിച്ച്മാസികയാക്കണം . എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. കഴിയുമോ ?”
തലയാട്ടി സമ്മതിച്ചു .
കുറെ ദിവസമെടുത്തു ആദ്യത്തെ കയ്യെഴുത്ത് മാസിക ജന്മംകൊള്ളാൻ .
ഒരുലക്കംഎഴുതി, വരച്ച് നിറം കൊടുത്ത് ഇ റക്കിയപ്പോൾവീണ്ടും അനുമോദനങ്ങൾ .
“ചീഫ്എഡിറ്റർ “
തഴവ എവിഎച്ച്എസിലെ ഗ്രാമീണരായ കുട്ടികളിൽ വളരെ കുറച്ചുപേർക്ക് മാത്രമേ കയ്യെഴുത്ത് മാ സികയെക്കുറിച്ചു അന്ന് അറിയാമായിരുന്നുള്ളു .
കുട്ടിക്കാലം മുതൽ മനോരമ കുട്ടികളുടെവിശേഷാൽപ്രതി കയ്യിൽകിട്ടിയതാകണം അങ്ങനൊരു ചിന്ത മനസ്സിൽ വളരാൻ കാരണം. വായിക്കാൻ നിർബന്ധിച്ച അമ്മയും അപ്പനും.
പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും ലക്ഷണമൊത്ത കയ്യെഴുത്ത് മാസികകൾ .
.
ചന്ദ്രമോഹൻറെ വടിവൊത്ത അക്ഷരങ്ങൾ . വിമൽ വരച്ചചിത്രങ്ങൾ . ശ്രീകുമാറും ഷിബുഉമ്മനും മാധവൻപിള്ളയും റഷീദും ഓമനക്കുട്ടനും ഒക്കെ അതിൽ സജീവമായിരുന്നു.
എം എസ് എം കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ അദ്ധ്യാപകരുമായി ചേർന്ന് ‘സുവർണ്ണരേഖ ‘ മാസിക….പണിക്കർ സാർ ആയിരുന്നു മുന്നിട്ടിറങ്ങിയത്.
നമ്പൂതിരിയും തോമസും വർഗീസും എബ്രഹാം മാത്യുവും രഘു കെ തഴവയും ഒക്കെ ചേർന്നപ്പോൾ , ഒരുപക്ഷെ , കേരളത്തിൽ ആദ്യമായി അദ്ധ്യാപകരും വിദ്യാർഥികളും ചേർന്ന് കോളേജിൽ നിന്ന് ഒരു സാംസ്ക്കാരിക മാസിക ഇറക്കി.
ഫാത്തിമ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ, ആദ്യത്തെ ക്യാംപസ് സിനിമ , ‘ദി ഗ്യാപ്’.
ഇന്ത്യയിൽ ആദ്യമായിരിക്കും അത്തരമൊരു സംരംഭം. വിദ്യാർഥികൾ മാത്രം ചേർന്ന് ഒരു ഹ്രസ്വ ചിത്രം. 1976 ൽ . അതിന് കഥയും തിരക്കഥയുമെഴുതാനും നായകനായി അഭിനയിക്കാനും ഒരു യോഗം.
അക്കാലത്തെ ഏറ്റവും ശക്തമായ പ്രസിദ്ധീകരണത്തിൽ , ജനയുഗത്തിൽ, സ്വതന്ത്ര പത്രപ്രവർത്തകൻ. കാമ്പിശ്ശേരിയുടെയും തെങ്ങമം ബാലകൃഷ്ണൻറെയും തണലിൽ ബാലയുഗം , സിനിരമ, ജനയുഗം വാരിക
എന്നിവയിൽ എഴുതിത്തെളിയാൻ അവസരം. സിനിമ നിരൂപണം. ലേഖനങ്ങൾ. അഭിമുഖങ്ങൾ….
ഫിലിം ഇൻസ്റ്റിട്യൂട്ടിലേക്ക് സ്പോൺസർ ചെയ്തത് , ജനറൽ പിക്ചേഴ്സ് , രവി മുതലാളി എന്ന കെ . രവീന്ദ്രനാഥൻ നായർ. അദ്ദേഹത്തിന് വേണ്ടി തിരക്കഥകൾ. കാക്കനാടൻറെയും എം മുകുന്ദൻറെയും പദ്മരാജൻറെയും കഥകൾക്ക് …
ഇരുപത്തഞ്ചാമത്തെവയസിൽ മലയാളനാനാട് രാഷ്ട്രീയ വാരികയുടെ പത്രാധിപരായി . മലയാളനാട് സിനിമ വാരികയുടെയും.
ഇരുപത്തിയേഴാംവയസ്സിൽ ‘മധുരം’ വാരികയുടെ ‘ചീഫ്എഡിറ്റർ’.
ഇരുപത്തെട്ടാം വയസ്സിൽ മലയാളത്തിലെആദ്യത്തെതൊഴിൽ – വിദ്യാഭ്യാസമാസികയുടെ (കരിയർമാഗസിൻ ) സ്ഥാപക പത്രാധിപർ – ചീഫ് എഡിറ്റർ ! .
കേരളത്തിലനിന്നുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസമാസികയുടെ ( കരിയർമാഗസിൻ ) ചീഫ്എഡിറ്റർ ,
മലയാളത്തിലെആദ്യത്തെ വൈവാഹിക മാസിക (സ്വയംവരം ) യുടെചീഫ്എഡിറ്റർ , വോഗ് പബ്ലിഷിംഗ് യു എ ഇ യുടെ ജനറൽ മാനേജരും ‘ചീഫ്എഡിറ്ററും ! മലയാളം കർമ്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ്എഡിറ്റർ….
സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിൽ എഡിറ്റർ, ഇൻഫർമേഷൻ ഓഫീസർ, എക്സിബിഷൻ ഓഫീസർ,
ചലച്ചിത്ര വികസന കോർപറേഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസറും എഡിറ്ററും.
എക്സ് വിഷൻ ടി വി യുടെ ഡയറക്ടറും എഡിറ്ററും .
ആദ്യത്തെ സ്റ്റുഡൻറ്സ് ന്യൂസ്പേപ്പറിൻറെ ‘ചീഫ് എഡിറ്റർ’.
കേരളത്തിലെ ഒരു പ്രസിദ്ധീകരണ ‘ബ്രാൻഡ്’ കരിയർ മാഗസിൻ , നാല് രാജ്യങ്ങളിൽ. യു എ ഇ , റഷ്യ , ലെബനൻ, ജർമ്മനി – അതിലും ‘ചീഫ് എഡിറ്റർ’ ! ( ഏലി ഖൊയൂരി , അല്ലൻ ഖൊയൂരി, ഖലീൽ ഹൊനൈൻ , എലീന ബോറിസോവ – നന്ദി )
‘കരിയർ മാഗസിൻ’ എന്ന് ഒരു മലയാളം പ്രസിദ്ധീകരണത്തിന് പേരിട്ടതിൽ എതിർപ്പ് പറഞ്ഞ ഡോ. സുകുമാർ അഴിക്കോടിനോട് പറഞ്ഞു: ” സർ , മലയാളത്തിൽ മാത്രമല്ല , ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ ഈ പേര് ഉപയോഗിക്കാൻ അവസരം ലഭിച്ചു. അത് ഇംഗ്ലീഷിലായതുകൊണ്ട്. കേരളത്തിൽ ഇന്നേവരെ ഒരു പ്രസിദ്ധീകരണത്തിനും ലഭിക്കാത്ത അംഗീകാരം !
” രാജൻ, നിങ്ങൾ അത്ഭുതം കാണിച്ചു.” തോളിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
അതേക്കുറിച്ചു അദ്ദേഹം എഴുതുകയും ചെയ്തു. ‘മലയാളത്തിലെ ഏറ്റവും പ്രയോജനപ്രദമായ പത്രം”.
‘കരിയറി’ ലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഗോപാലകൃഷ്ണൻ നായർ സാർ ചാർത്തിയ വിശേഷണം അർത്ഥ രഹിതമായില്ല . ‘ചീഫ് എഡിറ്റർ’!
ചിത്രം: ഡോ. സുകുമാർ അഴിക്കോട്
(തുടരും )






