ഗസ്റ്റ് ഇൻസ്ട്രക്ടർ – ഇ /ബി /റ്റി : അഭിമുഖം

ആലപ്പുഴഃ ചെങ്ങന്നൂർ സർക്കാർ ഐ.ടി.ഐ.യിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് (ഗസ്റ്റ് ഇൻസ്ട്രക്ടർ – ഇ /ബി /റ്റി വിഭാഗം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒക്ടോബർ അഞ്ചിന് രാവിലെ 11 നു ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിൽ അഭിമുഖം നടത്തുന്നു.
മേൽ കാറ്റഗറിയിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും.
അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകളും കരുത്തേണ്ടതാണ് .





