ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം: നവംബര്‍ എട്ടിന്

Share:

പത്തനംതിട്ട : ചെങ്ങന്നൂര്‍ ഗവ. ഐ ടി ഐ ലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആൻറ് അപ്ലയന്‍സ് ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിനു രാവിലെ 10 ന് ഐ ടി ഐ യില്‍ നടത്തും.

യോഗ്യത: ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻറ് ടെലികമ്മ്യൂണിക്കേഷന്‍ /ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻറ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആൻറ് അപ്ലയന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളൊടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.

ഫോണ്‍ : 0479 2452210, 2953150.

Share: