വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു.
വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍ ലഭിക്കും.
ഫോണ്‍: 0495 2377786.





