സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

കോഴിക്കോട്, നാദാപുരം, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് പത്ത് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്റ്റീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് മുമ്പ് കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതിയും വിലാസവും തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെൻറ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.





