കൺസൾട്ടൻറ് : ഒഴിവ്

തിരുഃ 10 വർഷത്തിലധികം മൃഗസംരക്ഷണ വകുപ്പിൽ പ്രവൃത്തി പരിചയമുള്ളതും 2 വർഷത്തിലധികം കൺസൾട്ടൻറാ യി പ്രവർത്തിച്ചു പരിചയമുള്ളതും കർഷകർക്കായി ബാങ്ക് മുഖേന ധനസഹായം ലഭിക്കുന്നതിന് പ്രോജക്ടുകൾ തയ്യാറാക്കി പരിചയമുള്ളതും ആയ രജിസ്റ്റേർഡ് വെറ്ററിനറി ബിരുദധാരികൾക്ക് കൺസൾട്ടൻററായി സംരംഭകത്വ വികസന സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിന് അപേക്ഷകൾ സമർപ്പിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടൻറ്കൾ കർഷകർക്കും പുതു സംരംഭകർക്കും ആവശ്യമുള്ള പ്രോജക്ടുകളും ഫീസിബിളിറ്റി റിപ്പോർട്ടുകളും തയാറാക്കി നൽകണം . അപേക്ഷ, ബയോഡാറ്റയോടൊപ്പം esection.ahd@kerala.gov.in എന്ന മെയിലിലേക്കു ജനുവരി 10 നകം അയയ്ക്കണം.




