‘വൈജ്ഞാനിക സമൂഹ നിർമ്മിതി പദ്ധതി’: സ്വാതന്ത്ര്യ ദിന സമ്മാനം

Share:

രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡും കരിയർ മാഗസിനും സംയുക്തമായി നടത്തുന്ന ‘വൈജ്ഞാനിക സമൂഹ നിർമ്മിതി പദ്ധതി’ യുടെ ഉത്‌ഘാടനം , രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഓവർസീസ് ബിസിനസ് ഡെവെലപ്മെൻറ് മാനേജർ റിഷി പി രാജൻറെ പുത്രൻ സയാൻ എസ് റിഷി മൊബൈൽ ഫോണിൽ സ്വിച്ച് ഓൺ ചെയ്ത് നിർവഹിച്ചു.

വരും തലമുറക്ക് വേണ്ടിയുള്ള ‘വൈജ്ഞാനിക സമൂഹ നിർമ്മിതി പദ്ധതി’ പുതിയ തലമുറയുടെ പഠനത്തിനും തൊഴിൽ ബൗദ്ധിക വികാസത്തിനും ഉതകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങിൽ ആദ്ധ്യക്ഷ്യം വഹിച്ച രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും കരിയർ മാഗസിൻ ചീഫ് എഡിറ്ററുമായ രാജൻ പി തൊടിയൂർ വ്യക്തമാക്കി.
കഴിഞ്ഞ മുപ്പത്തി ഒൻപതു വർഷങ്ങളായി ഇന്ത്യയിലും വിദേശത്തും വിദ്യാർത്ഥികളുടെയും ഉദ്യോഗാർഥികളുടെയും പഠനത്തിനും സ്വഭാവ രൂപീകരണത്തിനും സ്തുത്യർഹമായ പങ്കുവഹിച്ച കരിയർ മാഗസിൻറെ ഓൺലൈൻ പ്ലാറ്റഫോം www.careermagazine.in വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും വളർച്ചക്കായി തുറന്നു വെക്കുകയാണ് ഈ സ്വാതന്ത്ര്യ ദിനം മുതൽ എന്നദ്ദേഹം അറിയിച്ചു.

വിജ്ഞാനപ്രദമായ കാര്യങ്ങൾ വരും തലമുറയുമായി പങ്കുവയ്ക്കാൻ, എഴുതാൻ കഴിവും താല്പര്യവുമുള്ള ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും വിധമാണ് www.careermagazine.in വികസിപ്പിച്ചെടുക്കുന്നത്. പദ്ധതിയിൽ സഹകരിക്കാൻ താൽപ്പര്യമുള്ളവർ info@careermagazine.in എന്ന ഇ മെ യിലിൽ ബന്ധപ്പെടേണ്ടതാണെന്നു അദ്ദേഹം അറിയിച്ചു. കരിയർ മാഗസിൻ മാനേജിങ് എഡിറ്റർ ജി രേണുകാദേവി, റിതു രാജ് , കാർത്തികേയൻ, ശാലു എൽ കെ , ലളിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share: