ഐസര്‍ ( IISER ): ഏപ്രിൽ 30 വരെ അപേക്ഷിക്കാം

Share:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസര്‍ച്ച് ( IISER ) വിവിധ പഠന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, തിരുപ്പതി, ഭോപാൽ, കൊൽക്കത്ത, ബര്‍ഹാംപുര്‍, മൊഹാലി, പൂനൈ, കേന്ദ്രങ്ങളിലെ കോഴ്സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

സയൻസ് സ്ട്രീമിൽ പരീക്ഷ ജയിച്ചവര്‍ക്കും അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാര്‍ഥി യോഗ്യതാ പരീക്ഷയിൽ തൻ്റെ ബോര്‍ഡിൽ മുന്നിലെത്തുന്നവരുടെ ഇരുപത് പെര്‍സൻ്റൈൽ കട്ട് ഓഫ് സ്കോര്‍ നേടണം.
ബി.എസ് പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

എസ്.സി.ബി ചാനൽ വഴിയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മേയ് 31ന് നടക്കും.
ഐസര്‍ ആപ്റ്റിറ്റ്യൂഡിനുള്ള അപേക്ഷ ഏപ്രിൽ 30 വരെ സമര്‍പ്പിക്കാം.
കൂടുതൽ വിവരങ്ങൾ http://www.iiseradmission.in/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagsiiser
Share: