ഐ​സ​ർ (IISER ) അഭിരുചി പരീക്ഷ: മേയ് 31ന്

Share:

ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തെ ഗ​വേ​ഷ​ണ​വു​മാ​യി ബന്ധ​പ്പെ​ടു​ത്തി ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ( IISER – ഐ​സ​ർ ) ൻറെ ല​ക്ഷ്യം.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ( IISER – ഐ​സ​ർ ) തിരുവനന്തപുരത്തു പ്രവർത്തനമാരംഭിക്കുന്നത് 2008 ൽ ആണ്‌. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ശാ​സ്ത്ര​വി​ദ്യാ​ഭ്യാ​സ​വും ഗ​വേ​ഷ​ണ​വും ന​ട​ത്തു​ന്ന​തി​നു​ള്ള ഐ​സ​ർ 2006-ൽ പൂ​ന​യി​ലാണ് ആദ്യമായി ആ​രം​ഭി​ക്കു​ന്ന​ത്. തിരുവനന്തപുരത്തു വിതുരയിൽ പൊന്മുടിയുടെ താഴ്‌വരയിൽ പ്രവർത്തിക്കുന്ന ഐ​സ​ർ പ്രകൃതി രമണീയമായ സ്ഥലത്താണെന്ന് മാത്രമല്ല, 1050 കുട്ടികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്.

ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന ശാ​സ്ത്ര ഗ​വേ​ഷ​ണം ല​ക്ഷ്യ​മാ​ക്കു​ന്ന ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂട്ടുക​ൾ ​ബെർഹാംപൂർ, ഭോപ്പാൽ , കൊൽക്കത്ത, മൊഹാലി, പൂനെ , തിരുപ്പതി , തിരുവനന്തപുരം എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്നു . മേയ് 31നാണ് അഭിരുചി പരീക്ഷ.

പ്ല​സ്ടു പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്. അ​ഞ്ചു​വ​ർ​ഷ​ത്തെ ​കോ​ഴ്സ് വിജയിക്കുന്നവർക്ക് ബി​എ​സ്എം​എ​സ് എ​ന്ന ഇ​രട്ട ഡി​ഗ്രി ലഭിക്കുന്നു.

പ്രവേശനം :

മൂ​ന്നു വി​ധ​ത്തി​ലാ​ണ് ഈ ​കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.
1. കി​ശോ​ർ വി​ജ്ഞാ​ൻ പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ​വി​പി​വൈ) പ​രീ​ക്ഷ പാ​സാ​കു​ന്ന​വ​ർ.
2. ഐ​ഐ​ടി അ​ഡ്മി​ഷ​നു​ള്ള ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (അ​ഡ്വാ​ൻ​സ്ഡ്) പാ​സാ​കു​ന്ന​വ​ർ.
3. കേ​ന്ദ്ര, സം​സ്ഥാ​ന ബോ​ർ​ഡു​ക​ളു​ടെ (സ്റ്റേറ്റ്, സെൻട്രൽ ബോർഡ്) പ്ല​സ് ടു ​പ​രീ​ക്ഷ പാ​സാ​കു​ന്ന ആ​ദ്യ​ത്തെ 20 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ.

ഇ​വ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്നു.

ഗ​ണി​തം, ഊ​ർ​ജ​ത​ന്ത്രം, ര​സ​ത​ന്ത്രം, ജൈ​വ​ശാ​സ്ത്രം എ​ന്നി​വ ചേ​ർ​ത്താ​ണ് ഈ ​പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഇ​ങ്ങ​നെ പ്ര​വേ​ശി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​വി​പി​വൈ​യു​ടേ​യും ഇ​ൻ​സ്പ​യ​റിന്‍റെ​യും സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

ഐ​സ​റിലേക്കുള്ള അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കണം. 2019-ൽ പ്ലസ്ടു പാസായവർക്കും, 2020ൽ പ്ലസ്ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കെവിപിവൈ സ്കോളർഷിപ്പുകാർക്ക് ഏപ്രിൽ 24 മുതലും ജെഇഇ-അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽപ്പെട്ടവരെ ജൂൺ ഒന്നു മുതലും അപേക്ഷിക്കാം.

ഗ​വേ​ഷ​ക​നാ​യി മാ​റാ​ൻ:

ഗ​ണി​തം , ഊർ​ജ​ത​ന്ത്രം , ര​സ​ത​ന്ത്രം , ജൈ​വ​ശാ​സ്ത്രം എ​ന്നി​വ കൂ​ടാ​തെ ഇ​ന്‍റർ ഡി​സി​പ്ലി​ന​റി​യാ​യ വി​ഷ​യ​ങ്ങ​ളും ഈ ​കോ​ഴ്സി​ൽ പ​ഠി​പ്പി​ക്കു​ന്നു. ആ​ദ്യ​ത്തെ ര​ണ്ടു വർഷം ​വി​ഷ​യ​ങ്ങ​ൾ എ​ല്ലാം  പ​ഠി​ക്ക​ണം. മൂ​ന്നാ​മ​ത്തെ വർഷം മു​ത​ൽ   ​നാ​ലു വി​ഷ​യ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് മേ​ജ​ർ വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാം . ആ ​വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും കോ​ർ കോ​ഴ്സു​ക​ളാ​യി മൂ​ന്നും നാ​ലും വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. അ​തു കൂ​ടാ​തെ മ​റ്റു വി​ഷ​യ​ങ്ങ​ളി​ലെ കോ​ഴ്സു​ക​ളി​ൽ കു​റെ​യും തെ​ര​ഞ്ഞെ​ടു​ത്ത് പ​ഠി​ക്കാം.

അ​ഞ്ചാ​മ​ത്തെ വ​ർ​ഷം മു​ഴു​വ​ൻ​സ​മ​യ​വും ഗ​വേ​ഷ​ണ​മാ​ണ്. മേ​ജ​ർ വി​ഷ​യ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും പ്ര​ബ​ന്ധം ന​ൽ​കു​ക​യും ചെ​യ്യ​ണം. ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ നാ​ലു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കു​ന്ന​ത് ഗ​വേ​ഷ​ണ​ത്തെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ന്നു. ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി വി​ഷ​യ​ങ്ങ​ളി​ലെ പഠനം ഗ​വേ​ഷ​ണം എ​ളു​പ്പ​മാ​യി വ​രു​ന്നു. ഐ​സ​റി​ലെ പ​ഠ​നം ഒ​രു ന​ല്ല ഗ​വേ​ഷ​ക​നാ​യി മാ​റാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കും.

പി​എ​ച്ച്ഡി​ക്കും പ്ര​വേ​ശ​നം:

ഇ​ന്‍റഗ്രേ​റ്റ​ഡ് പി​എ​ച്ച്ഡി. പ്രോ​ഗ്രാ​മി​നും ഐ​സ​റി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്നു​ണ്ട്. ബി​എ​സ്‌സി പാ​സാ​യ​വ​ർ​ക്കും ബി​ടെ​ക് പാ​സാ​യ​വ​ർ​ക്കും ഇ​ങ്ങ​നെ ഐ​സ​റി​ൽ ചേ​രാം. അ​വ​ർ​ക്ക് എം​എ​സ്. ബി​രു​ദ​വും തു​ട​ർ​ന്ന് പി​എ​ച്ച്ഡി​യും നേ​ടാ​ൻ സാ​ധി​ക്കും.

സാ​ധാ​ര​ണ പി​എ​ച്ച്ഡി പ്രോ​ഗ്രാ​മും ഇ​വി​ടെ ഉ​ണ്ട്. സി​എ​സ്ഐ​ആ​ർ, നെ​റ്റ് പ​രീ​ക്ഷ പാ​സാ​യ​വ​രും ഗേ​റ്റ് പാ​സാ​യ​വ​രും ഇ​തി​ന് യോ​ഗ്യ​രാ​ണ്. കൂടാ​തെ ജെ​സ്റ്റ് (JEST) പാ​സാ​യ എം​എ​സ്്‌സികാ​ർ​ക്കും, പി​എ​ച്ച്ഡി​ക്കു ചേ​രാം. പി​എ​ച്ച്ഡി​ക്കു കോ​ഴ്സ്‌വർ​ക്ക് നി​ർ​ബ​ന്ധ​മാ​ണ്.
ഐ​സ​റി​ലെ എ​ല്ലാ കോ​ഴ്സു​ക​ളി​ൽ ചേ​രു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യി ഐ​സ​റി​ൽ ത​ന്നെ താ​മ​സി​ക്ക​ണം എ​ന്ന് നി​ർ​ബ​ന്ധ​മു​ണ്ട്. 24 മ​ണി​ക്കൂ​റും പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ഈ ​നി​യ​മം. ഒ​ഴി​വു​കാ​ല​ത്ത് ഐ​സ​റി​ൽ ത​ന്നെ​യോ മ​റ്റേ​തെ​ങ്കി​ലും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ലോ പ്രോ​ജ​ക്ടുക​ൾ ചെ​യ്യാം. ഇ​തു​വ​രെ ഐ​സ​റി​ൽ പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​വേ​ഷ​ക​രാ​യി ഈ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ലും ഇ​ന്ത്യ​യി​ലേ​യും വി​ദേ​ശ​ത്തേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മ​റ്റു ചി​ല​ർ അ​ധ്യാ​പ​ക​രാ​യും പ്ര​വ​ർ​ത്തി ക്കു​ന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : ഏപ്രിൽ 30
കൂടുതൽ വിവരങ്ങൾ : http://www.iiseradmission.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.

Tagsiiser
Share: