വിശ്വകർമ്മ സമൂഹത്തെ കൈപിടിച്ചുയർത്തും – രാജീവ് ചന്ദ്രശേഖർ

Share:

വിശ്വകർമ്മ സമൂഹത്തെ കൈപിടിച്ചുയർത്തും

– രാജീവ് ചന്ദ്രശേഖർ

വിശ്വകർമ്മ സമൂഹത്തിൻറെ തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി പ്രധാനമന്ത്രി വിശ്വകർമ്മ യോജന , വിശ്വകർമ്മ വില്ലജ് പദ്ധതികൾ വിശ്വകർമ്മ സംഘടനകളുടെയും സ്റ്റാർട്ടപ്പ് കളുടെയും സഹകരണത്തോടെ കേരളത്തിൽ നടപ്പാക്കുമെന്ന് ബി ജെ പി സംസ്‌ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിശ്വകർമ്മ സമൂഹം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും ഒറ്റപ്പെടലും ഇല്ലാതാക്കാനും അവരുടെ കൈപിടിച്ചുയർത്താനും പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിശ്വകർമ്മജരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനുള്ള പരിശീലന കേന്ദ്രങ്ങൾ, ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം , എക്സിബിഷൻ സെൻറർ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശ്വകർമ്മ വില്ലേജ് കഴിവതും വേഗം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.. വിശ്വകർമ്മ -വികസിത കേരളം പദ്ധതിയുടെ വിജയത്തിനായി എല്ലാ വിശ്വകർമ്മ സംഘടനകളും യുവജനങ്ങളും ഒത്തുചേരണമെന്ന് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അഭ്യർഥിച്ചു. സംസ്കാരത്തിൻറെ സ്രഷ്ടാക്കളായ വിശ്വകർമ്മ സമൂഹത്തിൻറെ കരവിരുത് രാജ്യത്തിൻറെ പുരോഗതിക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പി. സുധീർ പറഞ്ഞു.

വിശ്വകർമ്മ വില്ലജ്, ആറന്മുള ഹെറിറ്റേജ് വില്ലജ് എന്നിവയ്ക്കുള്ള പദ്ധതിരേഖ രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജൻ പി. തൊടിയൂർ, ക്രിയേറ്റീവ് ഇക്കോണമി വികസന രേഖ, ടാഗോർ നാഷണൽ ഫെല്ലോയും , കണ്ണൂർ സർവകലാശാല മുൻ ക്യാംപസ് ഡയറക്ടറുമായ ഡോ. വി പി രാഘവൻ, പുതിയ തൊഴിൽ സംരംഭങ്ങളെക്കുറിച്ചുള്ള രൂപരേഖ എയിo ട്രസ്റ്റ് ജനറൽ സെക്രട്ടറി, സുരേഷ് മാമ്പള്ളിൽ , പ്രോഗ്രാം കോഓർഡിനേറ്റർ, പ്രസാദ് കൊച്ചുവീട്ടിൽ എന്നിവർ സമർപ്പിച്ചു.

തിരുവനന്തപുരം മാരാർജി ഭവനിൽ ചേർന്ന വിശ്വകർമ്മ സംഘടനകളുടെയും സ്റ്റാർട്ടപ്പ് കളുടെയും യോഗത്തിൽ വിവിധ വിശ്വകർമ്മ സംഘനകളെ പ്രതിനിധീകരിച്ചു വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ . ബി . രാധാകൃഷ്ണൻ, എ കെ വി എം എസ് സംസ്ഥാന സെക്രട്ടറി , ടി കെ സോമശേഖരൻ, നാഷണൽ ഫെഡറേഷൻ ഓഫ് വിശ്വകർമ്മ പ്രസിഡൻറ് അഡ്വ . ഓമല്ലൂർ വാസുദേവൻ, കെ വി എസ് സംസ്ഥാന പ്രസിഡൻറ് വർക്കല ദിനേശ് , വി എൻ എഫ് മുൻ പ്രസിഡൻറ് മുരളിദാസ് സാഗർ, എസ് . ഹരിശങ്കർ, ചിറയിൽ സദാശിവൻ, ഉണ്ണിക്കുട്ടൻ കാട്ടാക്കട തുടങ്ങിയവർ സംസാരിച്ചു.

ചിത്രം : വിശ്വകർമ്മ വില്ലജ്, ആറന്മുള ഹെറിറ്റേജ് വില്ലജ് എന്നിവയ്ക്കുള്ള പദ്ധതിരേഖ , മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന് കൈമാറുന്നു, രാജൻ പി തൊടിയൂർ, ഡോ. ബി രാധാകൃഷ്ണൻ, ടി കെ സോമശേഖരൻ, വർക്കല ദിനേശ് എന്നിവർ സമീപം.

Share: