ഡെയറി പ്രൊമോട്ടർ: അപേക്ഷ ക്ഷണിച്ചു

തിരുഃ ക്ഷീരവികസന വകുപ്പിൻറെ ”തീറ്റപ്പുൽക്യഷി” വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തിൽ ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയിൽ സ്ഥിര താമസം ആക്കിയതും, എസ്.എസ്.എൽ.സി പാസ്സായതുമായ 18 മുതൽ 45 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം.
നിശ്ചിത മാത്യകയിൽ പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബർ 5-ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. പ്രവർത്തി പരിചയം ഉളളവർക്ക് 5 വർഷത്തെ വയസ്സിളവും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും.
ഡയറി പ്രൊമോട്ടർ നിയമനം
എറണാകുളം: ക്ഷീരവികസന വകുപ്പിൻറെ തീറ്റപ്പുൽകൃഷി വികസന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിന് ഡയറി പ്രൊമോട്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18-45 വയസ്സ് (01-01-2026 പ്രകാരം)
വിദ്യാഭ്യാസ യോഗ്യത – എസ് എസ് എൽ സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരതാമസക്കാരനായിരിക്കണം. ഡയറി പ്രൊമോട്ടർമാരായി പ്രവൃത്തിപരിചയം ഉള്ളവർക്ക് പ്രായപരിധിയിൽ പരമാവധി അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും.
ഇൻസൻറിവ്: പ്രതിമാസം 8000/- രൂപ.
ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി അതത് ക്ഷീരവികസന ഓഫീസർക്ക് എത്തിക്കണം.
കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ സെപ്റ്റംബർ 11 രാവിലെ 10.30 ന് ഇൻറർവ്യൂ നടക്കും.





