പ്രൊമോട്ടർ നിയമനം

Share:

തൃശൂർ : ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൻറെ പരിധിയിലുള്ള അതിരപ്പിള്ളി, കോടശ്ശേരി, വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പ്രൊമോട്ടർ തസ്തികയിൽ പത്താം ക്ലാസ്സ്‌ പാസ്സായ പട്ടിക വർഗ്ഗക്കാരായവരെ നിയമിക്കുന്നു.

പ്രായം 30-35. അതതു പഞ്ചായത്തുകാർക്ക് മുൻഗണന. പിവിടിജി /അടിയ /പണിയ /മല പണ്ടാര വിഭാഗത്തിനു എട്ടാം ക്ലാസ്സ്‌ മതി.

വെള്ളകടലാസിൽ എഴുതിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി നവംബർ 18ന് വൈകിട്ട് 3 മണിക്കകം ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസിൽ അപേക്ഷിക്കണം.

ഫോൺ: 0480-2706100

Share: