അതിഥി അധ്യാപക ഒഴിവ്

Share:

എറണാകുളം: തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ വേദാന്തം, വ്യാകരണം വിഭാഗങ്ങളിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ സംസ്കൃത വേദാന്തത്തിലും, വ്യാകരണത്തിലും ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുളളവരും, എറണാകുളം മേഖലാ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈ൯ രജിസ്ട്രേഷ൯ നടത്തിയവരോ ആയിരിക്കണം.

താത്പര്യമുളള ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ (govtsanskritcollegetpra.edu.in) നൽകിയിട്ടുളള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ആഗസ്റ്റ് 16 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രി൯സിപ്പാളിൻറെ വിലാസത്തിൽ അയച്ചു നൽകണം.

ഫോൺ 9446078726.

Share: