ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

പാലക്കാട് : വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്.

യോഗ്യത: നാലുവര്‍ഷ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വര്‍ഷ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.

ഫോണ്‍: 0466 2227744.

Share: