അതിഥി അധ്യാപക ഒഴിവ്

Share:

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം, ഇംഗ്ലീഷ് വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്’ (നെറ്റ് ) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറേറ്റിൽ തയ്യാറാക്കിയിട്ടുള്ള അതിഥി അധ്യാപകരുടെ പാനലിൽ ഉൾപെട്ടവരുമായിരിക്കണം.

താല്പര്യമുള്ളവർ ജൂൺ രണ്ടിന് (രാവിലെ പത്തിന് ഇംഗ്ലീഷ്, ഉച്ചക്ക് രണ്ട് മണിക്ക് ജേണലിസം ) യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2320694

Share: