സര്‍വീസ് പ്രൊവൈഡര്‍: കരാര്‍ നിയമനം

Share:

ഇടുക്കി : ആരോഗ്യകേരളം പദ്ധതിയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത:   ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്‌സിങ് & മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് .
പ്രായപരിധി: 2023 നവംബര്‍ ഒന്നിന് 40 വയസ്സില്‍ കൂടരുത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരപാധികം നിരസിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share: