സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് പരീക്ഷ : പൊതുവിജ്ഞാനം

Share:

സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും ഇത് സഹായകമാകും. ഓരോ തവണയും 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.

1 . ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ പ്രസിഡണ്ട് ?
ഉത്തരം: ഡോ . നരിന്ദർ ധ്രുവ് ബത്ര

2 നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റർ എന്നറിയപ്പെടുന്നത്?
ഉത്തരം: കപിൽ ദേവ്

3 . ഐ.പി.എൽ.  സീസൺ – 13 ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത്?
ഉത്തരം: ജെഫ്രാ ആർച്ചർ (രാജസ്ഥാൻ റോയൽസ്)

4 . അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ, അമ്മയായതിനുശേഷം ടെന്നിസിലേക്ക് തിരിച്ചു വരവ് നടത്തുന്നതിന് നൽകുന്ന പുരസ്‌കാരമായ ‘ഫെഡ് കപ്പ് ഹാർട്ട്’ അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ താരം ?
ഉത്തരം: സാനിയ മിർസ

5 . 2018 – ലെ വെള്ളപ്പൊക്കത്തിൻ്റെ പശ്ചാത്തലത്തിൽ പ്രളയബാധിതർക്ക് ദുരിതാശ്വാസം, പുനരധിവാസം എന്നിവ നൽകാനായി രൂപം നൽകിയ പദ്ധതി ഏത്?
ഉത്തരം: കോ- ഓപ്പറേറ്റീവ് അലയൻസ് ടു റീബിൽഡ്‌ കേരള (കെയർകേരള )

6 . ആദ്യഘട്ട കോവിഡ് വാക്സിനേഷനിൽ ഏതെല്ലാം വാക്സിനുകളാണ് ഇന്ത്യയിൽ നൽകിയത്?
ഉത്തരം: കോവിഷീൽഡ്‌ , കോവാക്സിൻ

7 . നഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും അന്തർദേശീയ വർഷമായി 2020 -നെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിൻ്റെ സ്മരണാർത്ഥമാണ് ?
ഉത്തരം: ഫ്ലോറൻസ് നൈട്ടിംഗേൽ

8 . ശ്രീലങ്കയിൽ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?
ഉത്തരം: മഹിന്ദ്ര രജപക്സെ

9 . 2020 -ൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ ഏജൻസി ?
ഉത്തരം: ആംനസ്റ്റി ഇന്റർനാഷണൽ

10 . നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് – 19 നെ ലോകാരോഗ്യ സംഘടന ആഗോളമഹാമാരിയായി പ്രഖ്യാപിച്ചതെന്ന്?
ഉത്തരം: 2020 മാർച്ച് 21

11 .ന്യൂസിലൻഡ് സർക്കാരിൽ മന്ത്രിപദവിയിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരി?
ഉത്തരം: പ്രിയങ്ക രാധാകൃഷ്ണൻ

12 . 2020 -ലെ പരിസ്ഥിതി സന്ദേശം എന്തായിരുന്നു?
ഉത്തരം: ടൈം ഫോർ നേച്ചർ

13 . വി. മധുസൂദനൻ നായർക്ക് 2019 -ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
ഉത്തരം: അച്ഛൻ പിറന്ന വീട്

14 . 2020 -ലെ ഫിഫ പുരസ്‌ക്കാരങ്ങളിൽ ഫുട്‍ബോളർ ഓഫ് ദ ഇയർ പുരസ്ക്കാരം നേടിയത്?
ഉത്തരം: റോബർട്ട് ലെവൻഡോവ്‌സ്‌കി (പോളണ്ട്)

15 . ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്നം ഏത് വർഷമാണ് ജവഹർലാൽ നെഹ്‌റുവിന് ലഭിച്ചത് ?
ഉത്തരം: 1955

16 .1972 -ൽ ജൂലൈ – 2 ൽ സിംല കരാറിൽ ഒപ്പുവെച്ചത് ആരെല്ലാമായിരുന്നു?
ഉത്തരം: ഇന്ദിരാഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) സുൽഫീക്കർ അലി ഭൂട്ടോ (പാകിസ്ഥാൻ പ്രസിഡണ്ട് )

17 . ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സിതര പ്രധാനമന്ത്രി  ?
ഉത്തരം: മൊറാർജി ദേശായി

18 . ഇന്ത്യയിൽ ഭാരതര്തനം ലഭിച്ച ആദ്യ വനിത ?
ഉത്തരം: ഇന്ദിരാഗാന്ധി (1971 )

19 . സൂര്യനെ ഭൂമി വലംവയ്ക്കുന്ന സഞ്ചാരപഥത്തിൻ്റെ ആകൃതി എന്ത് ?
ഉത്തരം: ദീർഘവൃത്താകൃതി

20. വർഷത്തിലെ രണ്ട് സമരാത്രദിനങ്ങൾ ഏതെല്ലാം?
ഉത്തരം: മാർച്ച് – 21 , സെപ്‌റ്റംബർ – 28

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും MOCK EXAMINATION പരിശീലിക്കുന്നതിനും കഴിവ് പരിശോധിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക: https://careermagazine.in/subscribe/

TagsGK
Share: