You are here
Home > Articles > കേരള നവോത്ഥാനം – മുൻ ചോദ്യങ്ങളും ഉത്തരവും

കേരള നവോത്ഥാനം – മുൻ ചോദ്യങ്ങളും ഉത്തരവും

കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എല്ലാ പരീക്ഷകളിലും ചോദിക്കാറുണ്ട്. മുൻപ് നടന്ന പി എസ് സി പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ചുവടെ ചേർക്കുന്നു. ഇത് ശ്രദ്ധിച്ചു പഠിക്കുന്നത് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സഹായിക്കും. പരീക്ഷാ പരിശീലനത്തിനും ( Mock Exam ) ഇതേ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

1. കന്നി പത്ത് ദിനം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) പുന്നപ്ര വയലാര്‍ കലാപം
b) ക്ഷേത്ര പ്രവേശന വിളംബരം
c) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തല്‍
d) ശ്രീ നാരായണ ഗുരുവിന്‍റെ ജന്മ ദിനം

Ans: c

2. പുരോഗമനാശയങ്ങൾ കാരണം സ്വാതി തിരുനാള്‍മഹാരാജാവിന്‍റെ കാലത്ത് അറസ്റ്റു ചെയ്യപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) നാരായണ ഗുരു
b) ഡോ പല്‍പ്പു
c) വൈകുണ്ട സ്വാമികള്‍
d) വക്കം മൌലവി

Ans: c

3. മുതുകുളം പ്രസംഗം നടത്തിയതാര് ?
a) സി വി കുഞ്ഞി രാമന്‍
b) സി കേശവന്‍
c) കെ സുകുമാരന്‍
d) മന്നത്തു പത്മനാഭന്‍

Ans: d

4. താഴെപ്പറയുന്നവരില്‍ ആരാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് 5 മാസം തിരുവിതാം കൂറില്‍ ജയിലില്‍ കഴിയുകയും രണ്ടാം ലോക മഹായുദ്ധകാലത്ത് 15 മാസം സിംഗപ്പൂര്‍ ജയിലില്‍ തടവനുഭവിക്കുകയും ചെയ്തത് ?

a) കെ പി കേശവമേനോന്‍
b) ഇ വി രാമസ്വാമി
c) ക്യാപ്റ്റന്‍ ലക്ഷ്മി
d) മുല്ലശ്ശേരില്‍ നരായണന്‍നമ്പി

Ans: a

5. “ഞാന്‍ ലോകത്തിന്‍റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. പല സിദ്ധാന്മാരെയും മഹര്ഷിമാരെയും കണ്ടിട്ടുണ്ട്. എന്നാല്‍, സ്വാമി നാരായണ ഗുരുവിനേക്കാള്‍ മികച്ചതോ തുല്യമോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല”. ഈ പ്രസ്താവന നടത്തിയതാര്?
a) രബീന്ദ്രനാഥ ടാഗോര്‍
b) മഹാത്മാ ഗാന്ധി
c) സി എഫ് ആന്ഡ്രൂസ്
d) റൊമൈന്‍ റോളണ്ട്

Ans: a

6. ‘കാട്ടിലെ ജ്യേഷ്ഠന്‍’ എന്ന പുസ്തകം രചിച്ചത് ?
a) കെ പി വള്ളോന്‍
b) പൊന്‍കുന്നം വര്‍ക്കി
c) പണ്ഡിറ്റ്‌ കറുപ്പൻ
d) കുറൂര്‍ നീലകണ്‌ഠന്‍ നമ്പൂതിരിപ്പാട്

Ans: c

7. താഴെപ്പറയുന്നവയില്‍ എന്‍. കുമാരനാശാന്‍റെ രചന അല്ലാത്തത്?
a) ലീല
b) എന്‍റെ ഗുരുനാഥന്‍
c) പ്രരോദനം
d) ചിന്താവിഷ്ടയായ സീത

Ans: b

8. ‘പ്രബുദ്ധ കേരളം’ എന്ന മാസിക പ്രസിദ്ധീകരിച്ചത്?
a) വാഗ്ഭടാനന്ദന്‍
b) ചട്ടമ്പി സ്വാമികള്‍
c) ആഗമാനന്ദ സ്വാമി
d) സി വി കുഞ്ഞു രാമന്‍

Ans: c

9. ‘ഓം സാഹോദര്യം സര്‍വത്ര’- ഏതിന്‍റെ പ്രമാണമാണ്?
a) ആലുവ അദ്വൈതാശ്രമം
b) കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി
c) പുതുച്ചേരിയിലെ അരവിന്ദാശ്രമം
d) ബേലൂര്‍ രാമകൃഷ്ണ മഠം

Ans: a

10. പൊയ്കയില്‍ യോഹന്നാന്‍ ജനിച്ച സ്ഥലം?
a) പത്തനംതിട്ടയിലെ ഇരവിപേരൂര്‍
b) കുട്ടനാട്ടിലെ കൈനകരി
c) കൊച്ചിയിലെ ചെറായി
d) പത്തനംതിട്ടയിലെ ചെറു കോല്‍പ്പുഴ

Ans: a

11. നാളാഗമങ്ങള്‍ ഏതു വിഷയത്തിലുള്ള പുസ്തകമാണ്?
a) ജ്യോതിശാസ്ത്രം
b) ചരിത്രം
c) വ്യാകരണം
d) വൈദ്യശാസ്ത്രം

Ans: b

12. ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തി അദ്വൈത ദര്‍ശനത്തിന്‍റെ മഹാത്മ്യം മാലോകരെ ബോധ്യപ്പെടുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) ശങ്കരാചാര്യര്‍
b) വൈകുണ്ഠ സ്വാമി
c) കുമാരനാശാന്‍
d) സഹോദരന്‍ അയ്യപ്പന്‍

Ans: b

13. കേരളത്തിലെ പുലയ വിഭാഗക്കാരില്‍ ഐക്യ ബോധവും ആത്മ വിശ്വാസവും വളര്‍ത്തുന്നതില്‍ പങ്കു വഹിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) പണ്ഡിറ്റ്‌ കറുപ്പന്‍
b) അയ്യങ്കാളി
c) പടച്ചോന്‍ തെയ്യോന്‍
d) മന്നത് പത്മനാഭന്‍

Ans: b

14. ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളില്‍ കൂടി യാത്ര ചെയ്യാന്‍ അവര്‍ണ്ണര്‍ക്ക് അവകാശം നല്‍കിയ സമരം ?
a) വൈക്കം സത്യാഗ്രഹം
b) ചാന്നാര്‍ സമരം
c) ഈഴവ മെമ്മോറിയല്‍
d) ഗുരുവായൂര്‍ സത്യാഗ്രഹം

Ans: a

15. എം കെ സാനു എഴുതിയ ‘ജീവിതം തന്നെ സന്ദേശം’  എന്ന ജീവചരിത്രം ആരുടേതാണ് ? ?
a) ശ്രീ നാരായണ ഗുരു
b) ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ
c) മദര്‍ തെരേസ
d) മഹാത്മാ ഗാന്ധി

Ans: b

16. മലബാറിലെ ഏത് പത്രമാണ്‌ തീയരുടെ ബൈബിള്‍ എന്നറിയപ്പെട്ടത് ?
a) സുജനാനന്ദിനി
b) സുഗുണബോധിനി
c) മിതവാദി
d) കേരള കൗമുദി

Ans: c

17. 1925 ല്‍ മഹാത്മാ ഗാന്ധി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ഭരണാധികാരിയായിരുന്നത് ?
a) ശ്രീ അവിട്ടം തിരുനാള്‍
b) ശ്രീ മൂലം തിരുനാള്‍
c) സേതുലക്ഷ്മി ഭായ്
d) ഉമയമ്മ റാണി

Ans: c

18. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
a) സ്വാമി വിവേകാനന്ദന്‍
b) രാജാറാം മോഹന്‍ റോയ്
c) ദയാനന്ദ് സരസ്വതി
d) രാമകൃഷ്ണ പരമഹംസന്‍

Ans: a

19. എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതി ചെയ്യുന്നത് ?
a) ശിവഗിരി
b) പന്മന
c) തോന്നയ്ക്കല്‍
d) വൈക്കം

Ans: b

20. പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റ് ?
a) വൈലോപ്പിള്ളി ശ്രീധരമേനോന്‍
b) യു എ ഖാദര്‍
c) എം എന്‍ വിജയന്‍
d) എം കെ സാനു

Ans: a

21. ജന്മ ദിനവും മരണ ദിനവും അവധി ദിനമായി ആചരിക്കപ്പെടുന്ന കേരളീയന്‍ ?
a) ശ്രീ നാരായണ ഗുരു
b) ശ്രീ ശങ്കരന്‍
c) ശ്രീ കൃഷ്ണന്‍
d) അയ്യങ്കാളി

Ans: a

22. മലബാര്‍ ഇക്കണോമിക്സ് യൂണിയന്‍ സ്ഥാപിച്ചത് ?
a) ഡോ. പല്‍പ്പു
b) സി വി രാമന്‍പിള്ള
c) കേശവന്‍
d) പണിക്കര്‍

Ans: a

23. മലബാറില്‍ ബാസല്‍ മിഷന്‍റെ സ്ഥാപകന്‍ ?
a) ഡോ. പല്‍പ്പു
b) സി വി രാമന്‍ പിള്ള
c) റവ.മീഡ്
d) റവ.ഗുണ്ടർട്ട്

Ans: d

24. ട്രാവന്‍കൂര്‍ മുസ്ലീം മഹാജന സഭയുടെ സ്ഥാപകന്‍ ?
a) വി കെ കുഞ്ഞഹമ്മദ് ഹാജി
b) അബ്ദുര്‍റഹ്മാന്‍ സഹിബ്ബ്
c) വക്കം അബ്ദുല്‍ ഖാദര്‍ മൌലവി
d) ഇമ്പിച്ചി കോയ തങ്ങള്‍

Ans: c

25. ബിലാത്തി വിശേഷം രചിച്ചത് ?
a) എം മുകുന്ദന്‍
b) എം ടി വാസുദേവന്‍ നായര്‍
c) കെ പി കേശവമേനോന്‍
d) എസ് കെ പൊറ്റക്കാട്

Ans: c

26. മട്ടാഞ്ചേരിയില്‍ നിന്നു ‘സഹോദരന്‍’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
a) കെ അയ്യപ്പന്‍
b) മന്നത് പത്മനാഭന്‍
c) കെ കേളപ്പന്‍
d) കുമാരഗുരു

Ans: a

27. 1915- ല്‍ ‘ദേശാഭിമാനി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
a) ടി കെ മാധവന്‍
b) കെ കേളപ്പന്‍
c) എ കെ ഗോപാലന്‍
d) പി കൃഷ്ണപിള്ള

Ans: a

28. ആനന്ദഗുരു ഗീത രചിച്ചത് ?
a) സ്വാമി ആനന്ദ തീര്‍ത്ഥന്‍
b) തൈക്കാട് അയ്യാ
c) ബ്രഹ്മാനന്ദ ശിവയോഗി
d) പി കെ ചാത്തന്‍ മാസ്റ്റര്‍

Ans: c

29. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്‌?
a) എ കെ ഗോപാലന്‍
b) ലളിതാംബിക അന്തര്‍ജ്ജനം
c) കുറൂര്‍ നീലകണ്‌ഠ നമ്പൂതിരിപ്പാട്
d) കേശവദേവ്

Ans: a

30. വേളോത്ത് ലക്ഷ്മിക്കുട്ടി, കെ കെ കുറുമ്പ, കെ സി കാളിക്കുട്ടി എന്നിവര്‍ ഏതിന്‍റെ നേതാക്കളായിരുന്നു?
a) മേല്‍മുണ്ട് സമരം
b) ചാന്നാര്‍ ലഹള
c) കുട്ടംകുളം സത്യാഗ്രഹം
d) ഈഴവ മെമ്മോറിയല്‍

Ans: a

31. 2009 ആരുടെ ജന്മ ശതാബ്ദിയാണ്?
a) സരസ്വതി അമ്മ
b) ലളിതാംബിക അന്തര്‍ജ്ജനം
c) പാര്‍വതി നെന്മേനിമംഗലം
d) രാജലക്ഷ്മി

Ans: b

32. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’- ഒരു പ്രശസ്തമായ …….. ആണ്:
a) നോവല്‍
b) പദ്യം
c) നാടകം
d) ചെറുകഥ

Ans: c

33. ശൈവ പ്രകാശിക സഭ സ്ഥാപിച്ചത് ?
a) നാരായണ ഗുരു
b) തൈക്കാട് അയ്യാ
c) വൈകുണ്ട സ്വാമികള്‍
d) ചട്ടമ്പി സ്വാമികള്‍

Ans: b

34. വയല്‍ വാരം വീട് താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ചെറുശ്ശേരി നമ്പൂതിരി
b) വള്ളത്തോള്‍ നാരായണ മേനോന്‍
c) കുമാരനാശാന്‍
d) നാരായണ ഗുരു

Ans: d

35. ആനന്ദ ജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ?
a) ചട്ടമ്പി സ്വാമികള്‍
b) ബ്രഹ്മാനന്ദ ശിവയോഗി
c) വാഗ്ഭടാനന്ദന്‍
d) ശ്രീ നാരായണ ഗുരു

Ans: b

36. താഴെപ്പറയുന്നവരില്‍ സെറാംപൂര്‍മിഷനറിമാരില്‍ ഉള്‍പ്പെടുന്നത് ?
a) റവ. മീഡ്
b) സി എം അഗര്‍
c) റിംഗിള്‍ ടോബ്
d) വില്യം കാരി

Ans: d

37. ‘അനസ്താസ്യായുടെ രക്തസാക്ഷ്യം’ രചിച്ചത് ?
a) കുമാരനാശാന്‍
b) എം സി ജോസഫ്
c) കെ പി വള്ളോന്‍
d) കുര്യാക്കോസ് ഏലിയാസ് ചാവറ

Ans: d

38. മഹാത്മാ ഗാന്ധി ശ്രീനാരായണ ഗുരുവിനെ വര്‍ക്കലയില്‍ കണ്ടത്
a) 1925 മാര്‍ച്ച് 12
b) 1928 ജനുവരി 13
c) 1925 ഏപ്രില്‍ 12
d) 1928 ഫെബ്രുവരി 13

Ans: a

39. മലയാളി മേമ്മോരിയല്‍ ആദ്യം ഒപ്പിട്ടത് ?
a) കെ പി ശങ്കരമേനോന്‍
b) ഡോ പല്‍പ്പു
c) കണ്ടത്തില്‍ വര്‍ഗ്ഗീസ്
d) ജി പി പിള്ള

Ans: a

40. ആര്യ പള്ളം താഴെപ്പറയുന്നവയില്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഉപ്പു സത്യാഗ്രഹം
b) ഗുരുവായൂര്‍ സത്യാഗ്രഹം
c) പാലിയം സത്യാഗ്രഹം
d) വൈക്കം സത്യാഗ്രഹം

Ans: c

41. ഗുരുവായൂര്‍ സത്യാഗ്രഹം ഏത് വര്‍ഷമായിരുന്നു?
a) 1930-31
b) 1931-32
c) 1932-33
d) 1933

Ans: b

42. യാതന അനുഭവിക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി ആര്പ്പൂക്കരക്ക് സമീപം വിദ്യാലയം ആരംഭിച്ചത്?
a) അയ്യങ്കാളി
b) കെ പി കേശവമേനോന്‍
c) കുമാരനാശാന്‍
d) കുര്യാക്കോസ് ഏലിയാസ് ചാവറ

Ans: d

43. “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും” – ശ്രീ നാരായണ ഗുരുവിന്‍റെ ഈ പരാമര്‍ശം ഏതുമായി ബന്ധപ്പെട്ടായിരുന്നു ?
a) ആലുവയിലെ മതസമ്മേളനം
b) അദ്വൈതാശ്രമം
c) ശിവഗിരി സെന്‍റര്‍
d) അരുവിപ്പുറം പ്രതിഷ്ഠ

Ans: a

44. സമത്വ സമാജം സ്ഥാപിതമായ വര്‍ഷം ?
a) 1936
b) 1836
c) 1834
d) 1920

Ans: b

45. ‘ലീഗ് ഓഫ് ഒപ്രസ്ഡ് പീപ്പിള്‍’ എന്ന സംഘടനയുടെ സഹസ്ഥാപകന്‍ ?
a) പൊയ്കയില്‍ യോഹന്നാന്‍
b) അയ്യങ്കാളി
c) വക്കം മൌലവി
d) ചെമ്പകരാമന്‍ പിള്ള

Ans: d

46. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ?
a) ജി ശങ്കരക്കുറുപ്പ്
b) ഉള്ളൂര്‍
c) വള്ളത്തോള്‍
d) കുമാരനാശാന്‍

Ans: d

47. ചാന്നാര്‍ ലഹള അതിന്‍റെ ലക്‌ഷ്യം കൈവരിച്ച വര്‍ഷം, മാസം ?
a) 1859 ജൂലൈ
b) 1859 നവംബര്‍
c) 1859 സെപ്റ്റംബര്‍
d) 1859 ഡിസംബര്‍

Ans: a

48. ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ –  രചിച്ചത് ?
a) എ കെ ഗോപാലന്‍
b) ഒ കെ നമ്പ്യാര്‍
c) ഇ എം എസ് നമ്പൂതിരിപ്പാട്
d) എ ശ്രീധരമേനോന്‍

Ans: c

49. 1904 ല്‍ സ്ഥാപിതമായ ഏത് പ്രസിദ്ധീകരമാണ് അവശ വിഭാഗങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിക്കുകയും ഈഴവ ഗസറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്തത് ?
a) മിതവാദി
b) യുക്തിവാദി
c) സമദര്‍ശി
d) വിവേകോദയം

Ans: d

50. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍റെ റേഡിയോ ബ്രോഡ്കാസ്റ്റ്
ഡിവിഷന്‍റെ തലവനായ നേതാവ്:
a) കെ കേളപ്പന്‍
b) കെ പി കേശവമേനോന്‍
c) ടി കെ മാധവന്‍
d) വക്കം മൌലവി

Ans : c

-കരിയർ ടീം www.careermagazine.in

Tagged
Top