ലോകം, ഇന്ത്യ , കേരളം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും

Share:
  1. കസ്തൂരിരംഗ൯ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളെത്ര?
    123
  2. പാക്കിസ്ഥാനില്‍ 2017 ഏപ്രിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍?
    കുൽ ഭൂഷ൯ ജാധവ്
  3. 4.ഇന്ത്യയിൽ ചുമതലയേറ്റ ആദ്യ ഭിന്നലിംഗ സബ്ഇന്‍സ്പെക്ട൪?
    കെ.പ്രതികാ യാഷിനി
  4. ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകളസാധുവാക്കിയത് എന്ന് മുതലാണ്‌?
    2016 നവംബർ 8 മുതൽ
  5. ഹൈക്കോടതി ജഡ്ജി ആയ ആദ്യ വനിത?
    അന്നാ ചാണ്ടി
  6. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം?
    24
  7. ‘ഹൈഡ്രജന്‍ ബോംബിന്‍റെ പിതാവ്’?
    എഡ്വേര്‍ഡ് ടെല്ലർ
  8. റോമന്‍ അക്കം ‘C’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
    100
  9. ന്യൂട്രോണ്‍ ബോംബിന്‍റെ പിതാവ് ആര്?
    സാമുവല്‍ ടി കോഹെന്‍
  10. ‘സംഖ്യകള്‍ ലോകത്തെ ഭരിക്കുന്നു’ എന്ന് പറഞ്ഞതാര്?
    പൈതഗോറസ്
  11. ‘വീനസിന്‍റെ ഈച്ചക്കെണി’ എന്നറിയപ്പെടുന്ന ഇരപിടിയന്‍ ചെടിയേത്?
    ഡയോണിയ
  12. പിസിക്കള്‍ച്ചര്‍ ഏത് കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    മത്സ്യകൃഷി
  13. മറാത്തയിലെ ആദ്യത്തെ പേഷ്വ ആര്?
    മോറോപാന്ത് പിങ്കലി
  14. ‘പോമോളജി’ എന്തിനെപ്പറ്റിയുള്ള പഠനമാണ് ?
    പഴങ്ങൾ
  15. പാര്‍സെക്ക് എന്താണ് രേഖപ്പെടുത്തുന്നത്?
    ദൂരം (നക്ഷത്ര ഗണിതങ്ങള്‍ക്കിടയിലെ)
  16. കേന്ദ്ര ഗവര്‍മെന്‍റിന്‍റെ ഉജാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    എൽ ഇ ഡി (LED) ബള്‍ബുകൾ
  17. മനുഷ്യനിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
    തൈറോയ്ഡ് ഗ്രന്ഥി
  18. പൂര്‍ണ്ണമായും ജൈവകൃഷി രീതി അവലംബിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്?
    സിക്കിം
  19. 2017 ഓസ്കാര്‍ അവാര്‍ഡ് നേടിയ മികച്ച ചിത്രം?
    മൂണ്‍ ലൈറ്റ്
  20. 2018 ജനുവരി 26 ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമായിരുന്നു?
    69 ാമത്തെ
  21. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന എത്രാമത്തെ മലയാളിയാണ് സുരേഷ് ഗോപി?
    ആറാമത്തെ
  22. 2016 ഏപ്രില്‍ 14 നൂറ്റി ഇരുപത്തി അഞ്ചാം ജന്മദിനമായി ആഘോഷിച്ചത് ഏത് ഇന്ത്യന്‍ നേതാവിന്‍റെയാണ്?
    ഡോ.ബി.ആര്‍. അംബേദ്‌ക൪
  23. പ്രഭാവര്‍മ്മ ഏതു വർഷമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയത് ?
    2016 ൽ
  24. ഇന്ത്യയിലെ 100 കോടി പേർ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചതെന്ന് ?
    2016 ഏപ്രിൽ 4
  25. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഏതുസമരത്തിന്‍റെ നൂറാം വാര്‍ഷികമാണ് 1917 ഏപ്രില്‍ 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
    ചമ്പാരന്‍ സത്യാഗ്രഹം
  26. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷിക വേളയിൽ പ്രത്യേക തപാല്‍സ്റ്റാംപ് പുറത്തിറക്കിയ രാജ്യം?
    ഒമാന്‍
  27. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    എൽ പി ജി (LPG) കണക് ഷന്‍
  28. കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചതാര്?
    പ്രണബ് കുമാർ മുഖര്‍ജി
  29. 2018 ലെ ഹോക്കി ലോകകപ്പിന് വേദിയാകുന്ന രാജ്യം?
    ഇന്ത്യ
  30. 2016 – ലെ രാജീവ്ഗാന്ധി ദേശീയ സദ്ഭാവനാ അവാര്‍ഡ് നേടിയതാര്?
    ശുഭ മുദ്ഗല്‍
  31. വനാക്രൈ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    സൈബര്‍ ആക്രമണം
  32. പട്ടേല്‍ സമരം നടന്ന ഇന്ത്യ൯ സംസ്ഥാനം?
    ഗുജറാത്ത്
  33. 2017 –ലെ മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ മലയാള ചിത്രം?
    സെക്സി ദുര്‍ഗ
  34. 2017 സര്‍വേ പ്രകാരം ശുചിത്വത്തിൽഏറ്റവും മുന്നിലുള്ള നഗരം?
    ഇന്‍ഡോ൪
  35. പതിനാലാം കേരള നിയമസഭയില്‍ എത്ര വനിതാ അംഗങ്ങളുണ്ട്?
    8
  36. പി എസ് എൽ വി (PSLV)-C37 വിക്ഷേപിച്ചതെണ് ?
    2017 ഫെബ്രുവരി 15
  37. 2017 – ല്‍ പത്മവിഭൂഷൺ ലഭിച്ച ഉഡുപ്പി രാമചന്ദ്ര റാവു ഇതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ശാസ്ത്രം
  38. ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിക്ക് ആഥിത്യം വഹിച്ച രാജ്യം?
    ചൈന
  39. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൌരോര്‍ജ്ജപാടം ഏത് ജില്ലയിലാണ്?
    വയനാട്
  40. “ബേട്ടി ബച്ചാവോ; ബേട്ടി പഠാവോ” എന്നാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാര്‍?
    മാധുരി ദീക്ഷിത്
  41. പതിനഞ്ചാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത് എന്ന്?
    2017 ജൂലൈ 17
  42. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്?
    2016 ജനുവരി 13
  43. 2016 ല്‍ സ്വയം ഭരണ പദവി ലഭിച്ച സി.എം.എസ് കോളേജ് ഏതു ജില്ലയിലാണ്?
    കോട്ടയം
  44. കേരളത്തിലെ ആദ്യ പരസ്യ വിസര്‍ജ്ജന വിമുക്ത നഗരസഭ?
    കട്ടപ്പന
  45. നൂറുകോടി രൂപ കളക്ഷന്‍ നേടിയ ആദ്യമലയാള ചലച്ചിത്രം?
    പുലിമുരുകന്‍
  46. കേരള സര്‍ക്കാരിന്‍റെ 2017 ലെ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായത്?
    ഭാരതി ശിവജി
  47. 2017 ല്‍ കൃഷി കര്‍മൺ ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം?
    ത്രിപുര
  48. 2016 ൽ ബംഗാളുള്‍ക്കടലിൽ നടന്ന സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കാളിയായ രാജ്യം?
    ജപ്പാന്‍
  49. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായ അകോര ഏത് സംസ്ഥാനത്താണ്?
    ഗുജറാത്ത്
  50. 2017 പത്മശ്രീ പുരസ്കാരം നേടിയ മീനാക്ഷി അമ്മ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ആയോധന കല
  51. ഗോള്‍ഡ്‌മാ൯ പരിസ്ഥിതി സമ്മാനം 2017 ൽ നേടിയ പ്രഫുല്ല സാമന്തരയുടെ പ്രവര്‍ത്തന മേഖല എവിടെയാണ്?
    ഒഡിഷ
  52. 2017 ൽ ഗോവയിൽ നടന്ന എഴുപത്തി ഒന്നാം സന്തോഷ്‌ ട്രോഫി കിരീടം നേടിയത് ആര്?
    ബംഗാള്‍
  53. 2017 ലെ വനിതകളുടെ ക്രിക്കറ്റ് ലോകകപ്പിന്‍റെ ബ്രാന്‍ഡ്‌ അംബാസഡര്‍?
    സച്ചിന്‍ തെണ്ടുല്‍ക്ക൪
  54. ഇന്ത്യയുടെ മണ്‍സൂൺ മാ൯ എന്നറിയപ്പെടുന്നത് ആര്?
    ദേവ് രാജ് സിക്ക
  55. 2016 ൽ സരസ്വതി സമ്മാനം നേടിയതാര്?
    മഹാബലെശ്വര്‍ സെയിർ
  56. ജലനയം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?
    പെരുമണ്ണ
  57. പതിനാലാം കേരള നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി?
    പി.ജെ ജോസഫ്
  58. 2017 ൽ ലണ്ടനില്‍ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാംമ്പ്യന്മാര്‍?
    ഇംഗ്ലണ്ട്
  59. ഗൂഗിളിന്‍റെ ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരനാര്?
    സുന്ദര്‍ പിച്ചെ
  60. പതിനാറാമത് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയായത്?
    ലണ്ടന്‍
  61. സംസ്ഥാന സര്‍ക്കാരിന്‍റെ കേര കേസരി അവാര്‍ഡ് നേടിയത്?
    ജഗദീശ൯
  62. 2016 ലെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ പ്രൊഫ. പി.ആര്‍.കുമാര കേരള വര്‍മ്മ ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നു?
    കര്‍ണ്ണാടിക്ക് സംഗീതം
  63. MEMU-വിന്‍റെ പൂര്‍ണ്ണ രൂപം?
    Main line Electrical Multiple Unit.
  64. സംസ്ഥാന സര്‍ക്കാരിന്‍റെ നിശാഗന്ധി പുരസ്കാരം നേടിയ ഭാരതി ശിവജി ഏത് കലാ രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    മോഹിനിയാട്ടം
  65. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ദൂരദർശിനി സ്ഥാപിച്ചടി സ്ഥലം ?
    നൈനിറ്റാള്‍
  66. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലന തലവൻ ?
    രവിശാസ്ത്രി
  67. നീതി ആയോഗിന്‍റെ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടതാര്?
    ഡോ.രാജീവ് കുമാര്‍
  68. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോ സാറ്റ് വിക്ഷേപിച്ചതെന്ന്‍?
    2015 സെപ്റ്റംബർ 28
  69. ബരാക്ക്-8 മിസൈൽ പരീക്ഷണത്തിൽ ഇന്ത്യയുടെ സഖ്യ രാഷ്ട്രം?
    ഇസ്രായേല്‍
  70. 2017 ലെ പ്രവാസി ഭാരതീയ ദിവസ് വേദിയായതെവിടെ?
    ബെംഗലൂരു
  71. കേന്ദ്ര മന്ത്രി സഭയില്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ആദ്യ വനിത?
    ഇന്ദിരാഗാന്ധി
  72. കേരളത്തിലെ ആഭ്യന്തര മന്ത്രി?
    പിണറായി വിജയൻ
  73. കേന്ദ്ര സര്‍ക്കാർ 2016 ൽ നിയമിച്ച ശ്യാം ബെനഗൽ കമ്മിറ്റിയുടെ പ്രവര്‍ത്തന മേഖല?
    സെന്‍സർ ബോഡ് പരിഷ്കരണം
  74. ‘ദ ടർബുലന്‍റ് ഇയേഴ്സ് 1980-1996’ ആരുടെ പുസ്തകമാണ്?
    പ്രണബ് കുമാർ മുഖര്‍ജി
  75. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്‍റാണ് ഡോണാൾഡ് ട്രമ്പ്‌’?
    45
  76. അന്താരാഷ്ട്ര പയര്‍വര്‍ഗ്ഗ വര്‍ഷമായി ആചരിച്ചത്?
    2016
  77. നാറ്റോയില്‍ അംഗമായ ഇരുപത്തി ഒന്‍പതാമത് രാജ്യം?
    മോണ്ടി നെഗ്രോ
  78. ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്കാരം നേടിയത്?
    വന്ദന ശിവ
  79. സംസ്ഥാന പോലീസ് വകുപ്പിന്‍റെ ശുഭയാത്ര പദ്ധതിയുടെ ഗുഡ് വിൽ അംബാസഡര്‍?
    മോഹന്‍ലാൽ
  80. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് ഏത്?
    മുഹമ്മ
  81. ഡോ. എ പി ജെ അബ്ദുല്‍ കലാമിന്‍റെ പേരിലറിയപ്പെടുന്ന വീലർ ദ്വീപുകളേതു സംസ്ഥാനത്താണ്?
    ഒഡിഷ
  82. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കാലയളവ്?
    2012-2017
  83. ഭാരത രത്നം ലഭിച്ച ആദ്യ സ്വാതന്ത്ര്യ സമര സേനാനി?
    സി.രാജഗോപാലാചാരി (രാജാജി)
  84. ആന്ധ്ര ബാങ്ക് സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി?
    പട്ടാഭി സീതാരാമയ്യ
  85. ഇന്ത്യയില്‍ വനമഹോത്സവത്തിനു തുടക്കം കുറിച്ച നേതാവ്?
    കെ.എം.മുന്‍ഷി
  86. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട ദേശീയ നേതാവ്?
    ലാലാ ലജ്പത് റായ്
  87. ഇന്ത്യയില്‍ ഡോക്ട്ടേഴ്സ് ഡേ ആചരിക്കുന്നത് എന്ന്?
    ജൂലൈ 1
  88. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ബ്രിട്ടനിലെ രാജാവ്‌ ആരായിരുന്നു?
    ജോര്‍ജ് ആറാമ൯
  89. 1947 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ?
    ക്ലെമന്‍റ് ആറ്റ്ലി
  90. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ ബ്രിട്ടനിലെ രാജാവ്?
    ജോര്‍ജ് മൂന്നാമ൯
  91. ശ്രീ ബുദ്ധന്‍, മഹാവീരന്‍, എന്നിവരുടെ സമകാലീനർ ആയിരുന്ന മഗധയിലെ ചക്രവര്‍ത്തിമാ൪ ആരെല്ലാം?
    ബിംബിസാരന്‍, അജാതശത്രു
  92. ബി.സി. 326 ൽ അലക്സാണ്ടർ ഇന്ത്യയെ ആക്രമിക്കുമ്പോൾ മഗധയിലെ ഭരണാധികാരി ആരായിരുന്നു?
    ധനനന്ദ൯
  93. 1600 –ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവര്‍ത്തി ആരായിരുന്നു?
    അക്ബര്‍
  94. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യ൯ നാഷണൽ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആരായിരുന്നു?
    ജെ.ബി കൃപാലിനി
  95. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
    ഹെര്‍ബെര്‍ട്ട് ഹെന്‍ട്രി അസ്ക്വിത്
  96. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി?
    വിന്‍സ്റ്റ൯ ചര്‍ച്ചിൽ
  97. 1861-1865 കാലത്ത് ആഭ്യന്തരയുദ്ധം നടക്കുമ്പോൾ അമേരിക്ക൯ പ്രസിഡന്‍റ്?
    അബ്രാഹം ലിങ്കന്‍
  98. 1865 ൽ അമേരിക്കയിൽ നടന്ന അടിമത്തം നിരോധിക്കുമ്പോൾ പ്രസിഡന്‍റ്?
    അബ്രഹാം ലിങ്കന്‍
  99. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്ക൯ പ്രസിഡന്‍റ് ആരായിരുന്നു?
    വുഡ്രോ വിത്സണ്‍
  100. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്‍, ജര്‍മ്മനി എന്നിവക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ്?
    ഫ്രാങ്ക്ലിന്‍ ഡി റൂസ്‌വെല്‍റ്റ്‌

-തയ്യാറാക്കിയത് : പ്രൊഫ. ശ്രീകണ്ഠൻ നായർ

കൂടുതൽ ചോദ്യങ്ങളും ഉത്തരവും www.careermagazine.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വരിക്കാരാകുന്നവർക്ക്‌ കഴിവ് പരിശോധിക്കുന്നതിന് വേണ്ടി മാതൃകാ പരീക്ഷ ( Mock Exam) നടത്തുന്നതിനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്

TagsGK
Share: