ഈസ്റ്റേണ്‍ റെയിൽവേയിൽ അപ്രന്റിസ്: 3115 ഒഴിവുകൾ
ഈസ്റ്റേണ്‍ റെയിൽവേക്കു കീഴിലെ വിവിധ വർക് ഷോപ്/ഡിവിഷനുകളിൽ അപ്രന്റിസ് അവസരം.
ഒഴിവുകൾ: 3115
ഹൗറ ഡിവിഷൻ (659 ഒഴിവ്), ജമൽപുർ (667), ലിലുവ (612), സിയൽദ (440), അസൻസോൾ (412), കാഞ്ച്രപ്പാറ (187), മാൾഡ (138).
ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), മെക്ക് (എംവി, ഡീസൽ), മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ, ലൈൻമാൻ (ജനറൽ), വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ഇലക്ട്രീഷൻ, മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്, ടർണർ, പെയിന്റർ (ജനറൽ), ഇലക്ട്രീഷൻ ഫിറ്റർ, ഇലക്.മെക്കാനിക്, മെക്ക്.ഫിറ്റർ, ഡീസൽ/ഫിറ്റർ, മേസണ്‍, ബ്ലാക്സ്മിത്ത്.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. തെരഞ്ഞെടുപ്പ് യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. ഫീസ്: 100, ഓണ്‍ലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.
കൂടുതൽ അറിയാൻ : www.rrcer.in
ഒക്ടോബർ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.