മറൈൻ ഫിറ്റർ ആവാൻ അവസരം

Share:

തിരുഃ കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും കൊച്ചിൻ ഷിപ് യാർഡും സംയുക്തമായി ഒരുക്കുന്ന സ്ട്രക്ടറൽ മറൈൻ ഫിറ്റർ പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബർ 30 വരെ അപേക്ഷ സ്വീകരിക്കുന്നു.

കൊച്ചിൻ ഷിപ് യാർഡിലെ നാലുമാസ ഇൻറേൺഷിപ് അടക്കം ആറ് മാസം നീണ്ടുനിൽക്കുന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഷിപ് യാർഡിൽ തന്നെ ജോലി ലഭിക്കുന്നതാണ്.

വിദേശത്തടക്കം നിരവധി തൊഴിൽ സാധ്യതകളും ഉയർന്ന ശമ്പളവും ലഭിക്കുന്ന മറൈൻ കൺസ്ട്രക്ഷൻ മേഖലയിലേക്ക് ജോലി തേടുന്ന ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ അനുബന്ധ ഐ.ടി.ഐ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999727, 9495999651.

Tagsmarine
Share: