ലൈബ്രേറിയൻ നിയമനം

Share:

കോഴിക്കോട് : കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ദിവസവേതന / കരാർ അടിസ്ഥാനത്തിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദമുള്ള (ബി എൽ ഐ എസ്‌ സി) ഉദ്യോഗാർത്ഥികൾ വയസ്സ്,വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :04962536125, 2537225

വെബ്സൈറ്റ് : www.cev.ac.in

Share: