ഐ.ഇ.എൽ.ടി.എസ് ( IELTS) : എങ്ങനെ വിജയിക്കാൻ കഴിയും ?
ഐ.ഇ.എൽ.ടി.എസ്. പരീക്ഷ പ്രധാനമായും എഴുതുന്ന ആളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് പരിശോധിക്കുന്നത്. അതായത് മനസ്സിലാക്കുന്നത് (Listening ) വായിക്കുന്നത് ( Reading ) എഴുതുന്നത് ( Writing ) സംസാരിക്കുന്നത് ( Speaking ) എന്നിവയിലുള്ള കഴിവ് ഇതിലൂടെ പരിശോധിക്കപ്പെടുന്നു. ശ്രദ്ധയോടെ തയ്യാറെടുപ്പുകൾ നടത്തിയാൽ മികച്ച സ്കോർ നിങ്ങൾക്കും സ്വന്തമാക്കാം.
- ഋഷി പി രാജൻ
യു എസ് എ , യു കെ , ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ പഠിക്കുന്നതിനും ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം ഒരു പ്രധാന ഘടകമാണ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിന് വേണ്ടി നടത്തുന്ന പരീക്ഷയാണ് ഐ.ഇ.എൽ.റ്റി.എസ്. ഇൻറർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (International English Language Testing System) എന്നതിൻറെ ചുരുക്കെഴുത്താണ്, ഐ.ഇ.എൽ.റ്റി.എസ്. (IELTS )
ബ്രിട്ടീഷ് കൗൺസിൽ, ഐ.ഡി.പി. ഓസ്ട്രേലിയ, യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് എന്നീ കേന്ദ്രങ്ങളാണ് ഈ പരീക്ഷയുടെ സംഘാടകർ. ലോകമാകമാനം നാനൂറിലധികം പരീക്ഷാകേന്ദ്രങ്ങളും കേരളത്തിൽ 5 പരീക്ഷാകേന്ദ്രവുമാണിവയ്ക്കുള്ളത്. പ്രതിമാസം അഞ്ചു പരീക്ഷകൾ വീതം നടത്തപ്പെടുന്നു. ജനറൽ, അക്കാഡമിക് എന്നിങ്ങനെ രണ്ട് സ്വഭാവത്തിലുള്ള പരീക്ഷകളാണുള്ളത് . ഇവ രണ്ടിലും ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തരം ടെസ്റ്റുകളുണ്ട്. ഇതിൽ ആദ്യ മൂന്നു ടെസ്റ്റുകൾ ഒറ്റ ദിവസം നടത്തപ്പെടും. സ്പീക്കിങ് ടെസ്റ്റ് പരീക്ഷാകേന്ദ്രത്തി ൻറെ സൗകര്യമനുസരിച്ച് മറ്റ് ദിവസങ്ങളിലായിരിക്കും നടത്തുക. ഒന്നു മുതൽ ഒൻപതു വരെയുള്ള സ്കോറുകളിലായി പതിമൂന്നു ദിവത്തിനുള്ളിൽ ഫലമറിയുവാൻ സാധിക്കും. ആറു മുതൽ ആറര വരെയുള്ള സ്കോറുകളാണ് സാധാരണ യോഗ്യതയായി കണക്കാക്കുന്നത്. യു കെ യിൽ ഇത് ഏഴായി ഉയർത്തിയിട്ടുണ്ട്. ഒരു തവണ നേടുന്ന സ്കോറിന് രണ്ടു വർഷത്തെ കാലാവധി ഉണ്ടായിരിക്കും.
സമീപകാലത്ത് ലോകത്ത് ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ആരോഗ്യമേഖലയിലാണ്. യു.കെ, യു.എസ് എ , ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികകളും ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സ് പോലുള്ള മെഡിക്കൽ പ്രൊഫഷണലുകളും അക്കാഡമിക് ഐ.ഇ.എൽ.ടി.എസ് പരീക്ഷയെഴുതി നിശ്ചിത സ്കോർ നേടിയിരിക്കണം.
കാനഡ പോലുള്ള രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർ ജനറൽ ഐ.ഇ.എൽ.ടി.എസ് വിജയിക്കണം .
ഐ.ഇ.എൽ.ടി.എസ്. എങ്ങനെ മികച്ച വിജയം കൈവരിക്കാം.
ഏറ്റുവും കൂടുതൽ നേഴ്സുമാർ അമേരിക്കയിലും യു കെ യിലും എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. കൂടുതലും കേരളത്തിൽനിന്നും. ഐ.ഇ.എൽ.ടി.എസ്. പലർക്കും ഒരു പേടി സ്വപ്നമാണ്. ഐ.ഇ.എൽ.ടി.എസ്. പരീക്ഷയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും, അർപ്പണ ബോധവും ഉണ്ടെങ്കിൽ ആർക്കും ഐ.ഇ.എൽ.ടി.എസ്. എന്ന സ്വപ്നം സാക്ഷാത്കരിക്കാം.
ഐ.ഇ.എൽ.ടി.എസ്. പരീക്ഷക്ക് വേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:
കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഈസോൾ ( ESOL ) പരീക്ഷാ വിഭാഗത്തിൻറെ മേൽനോട്ടത്തിൽ ബ്രിട്ടീഷ് കൗൺസിലും ഐ ഡി പി ഓസ്ട്രേലിയയും ചേർന്നാണ് ഐ.ഇ.എൽ.ടി.എസ്. പരീക്ഷ നടത്തുന്നത്.
പതിനാറ് വയസ്സ് പൂർത്തിയായ ആർക്കും ഐ.ഇ.എൽ.ടി.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാം.വിദേശത്തു ഉപരിപഠനം നടത്തുന്നതിനും , ജോലിക്കും വേണ്ടിയാണ് അധികം പേരും ഐ.ഇ.എൽ.ടി.എസ്. പരീക്ഷ എഴുതുന്നത്.. വിദേശത്ത് സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്കും ഐ.ഇ.എൽ.ടി.എസ്. ഒരു മാനദണ്ഡമാണ്.
ഐ.ഇ.എൽ.ടി.എസ്. പരീക്ഷ പ്രധാനമായും എഴുതുന്ന ആളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് പരിശോധിക്കുന്നത്. അതായത് മനസ്സിലാക്കുന്നത് (Listening ) വായിക്കുന്നത് ( Reading ) എഴുതുന്നത് ( Writing ) സംസാരിക്കുന്നത് ( Speaking ) എന്നിവയിലുള്ള കഴിവ് ഇതിലൂടെ പരിശോധിക്കപ്പെടുന്നു. ശ്രദ്ധയോടെ തയ്യാറെടുപ്പുകൾ നടത്തിയാൽ മികച്ച സ്കോർ നിങ്ങൾക്കും സ്വന്തമാക്കാം.
( rishiprajan@gmail.com )
( തുടരും )