ബിഎസ്എഫിൽ എസ്ഐ/ കോണ്‍സ്റ്റബിൾ
നിലവിലുള്ള 110 ഒഴിവുകളിലേക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. എസ്എംടി (വർക്ക്ഷോപ്പ്) സെക്ഷനിൽ ഗ്രൂപ്പ് ബി,സി തസ്തികകളിലാണ് അവസരം.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഗ്രൂപ്പ് ബി
ഒഴിവുകൾ: എസ്ഐ (വെഹിക്കിൾ മെക്കാനിക്ക്)- 12, എസ്ഐ (ഓട്ടോ ഇലക്ട്രീഷ്യൻ)- 04 , എസ്ഐ (സ്റ്റോർ കീപ്പർ)- 06 .
യോഗ്യത: ഓട്ടോ മൊബൈൽ എൻജിനിയറിംഗ്/ മെക്കാനിക്കൽ എൻജിനിയറിംഗ്/ ഓട്ടോ ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ മൂന്നു വർഷത്തെ ഡിപ്ലോമ.
ശമ്പളം: 35,400- 1,12,400 രൂപ.
ഗ്രൂപ്പ് സി
ഒഴിവുകൾ: (കോണ്‍സ്റ്റബിൾ); വെഹിക്കിൾ മെക്കാനിക്ക്- 20, ഓട്ടോ ഇലക്ട്രീഷ്യൻ- 10 , ബിഎസ്ടിഎസ്- 07 , വെൽഡർ- 11,ഒടിആർപി- 09 , എസ്കെടി- 06 , ഫിറ്റർ- 07 , കാർപെന്റർ- 04 , പെയിന്റർ- 04 , അപ്ഹോൾസ്റ്റർ- 05 , ടർണർ- 04
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 21,700- 69,100 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10.