പ്രോജക്ട് എൻജിനീയർ ഒഴിവ്

Share:

തൃശൂർ: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിവിൽ പ്രോജക്ട് എൻജിനീയർ തസ്തികയിൽ രണ്ടു താൽക്കാലിക ഒഴിവുണ്ട്.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സംവരണം ചെയ്ത ഒരു ഒഴിവും പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവുമാണുള്ളത്.

വിദ്യാഭ്യാസ യോഗ്യത: ബി.ടെകും (സിവിൽ) കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

പ്രായം: 2022 ജൂൺ ഒന്നിന് 41 വയസ് കവിയരുത്.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.

Share: